‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു ; ഫഹദിന്റെ ഏറ്റവും വലിയ ആരാധികയെ കണ്ടുകിട്ടി ; ഒരു സെൽഫിക്കഥയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം !
‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു ; ഫഹദിന്റെ ഏറ്റവും വലിയ ആരാധികയെ കണ്ടുകിട്ടി ; ഒരു സെൽഫിക്കഥയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം !
‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു ; ഫഹദിന്റെ ഏറ്റവും വലിയ ആരാധികയെ കണ്ടുകിട്ടി ; ഒരു സെൽഫിക്കഥയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം !
വീഴ്ചയിൽ നിന്നും വലിയൊരു തിരിച്ചുവരവ് നടത്തി മലയാളികളെ ഞെട്ടിച്ച ഫഹദ് ഫാസിലിന് നിരവധി ആരാധകരാണ് ഉള്ളത്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും, ഫഹദ് ഫാസിലിന്റെ ആരാധകർ ആവേശത്തിലാണ്. എന്തെങ്കിലും ഒരു പുതുമ പ്രിയപ്പെട്ട ‘ഫഫാ’ അവർക്കായി കാത്തുവയ്ക്കും എന്ന ഉറപ്പാണ് ആ ആകാംക്ഷയുടെ പിന്നിൽ.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വിമർശനങ്ങളുടെ പേരിൽ ചർച്ചയാവുമ്പോഴും സിനിമയിലെ ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായമില്ല. വിമർശിക്കുന്നവരുൾപ്പടെ പ്രശംസിച്ചുപോകുന്ന കഥാപാത്രമാണ്.
ഒരു കമ്പ്ലീറ്റ് ഫഹദ് ഷോയായി ഓരോ ചിത്രങ്ങളും മാറുമ്പോൾ, അതിൽ ഏറ്റവും സതോഷിക്കുന്ന ‘ഫഫാ’ ഫാൻ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയുണ്ട്, മറ്റാരുമല്ല, ഭാര്യയായ നസ്രിയ നസിം. അഭിനയത്തിൽ സജീവമല്ലാത്തപ്പോഴും തന്റെ ഫാൻസിനെ നിലനിർത്താൻ കഴിഞ്ഞ മാജിക്കിന്റെ ഉടമ കൂടിയാണ് നസ്രിയ. എന്നാൽ തന്റെ ‘ഫഫാ’ ബോയിയുടെ ഫാൻ ആവാനുള്ള കാരണം പറഞ്ഞുള്ള നസ്രിയയുടെ സെൽഫിക്കഥയാണ് ഇപ്പോൾ ആരാധകർ ചർച്ചചെയ്യുന്നത്.
എന്നും വീട്ടിൽ കാണുന്ന, തന്റെയൊപ്പമുള്ള ഒരാളുടെ ഫാൻ ആവാൻ സാധിക്കുന്നതെങ്ങനെ എന്നതിനുള്ള മറുപടിയായിട്ടാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത് . അതുകൊണ്ടു തന്നെ ഒരു ആരാധിക ഇഷ്ടതാരത്തെ കാണുമ്പോഴെന്ന പോലത്തെ ചിത്രമാണ് നസ്രിയ പകർത്തിയിരിക്കുന്നത്. അതിന്റെകൂടെ താനേ ഫഹദിന്റെ ഫാൻ ആവാനുള്ള കാരണവും നസ്രിയ പറയുന്നു
‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു. ഞാൻ തീർത്തും പക്ഷപാതപരമല്ല,’ #fafaboy #myboy തുടങ്ങിയ ഹാഷ്ടാഗുകൾ ചേർത്താണ് നസ്രിയയുടെ പോസ്റ്റ്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...