ആ തരികിട കഥാപാത്രം മോഹൻലാൽ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്; എന്നാൽ അത് ചെയ്യാൻ താൽപര്യമില്ലെന്ന് മോഹൻലാൽ തുറന്നുപറഞ്ഞു ; ഇന്നും ഓർക്കുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് ശ്രീനിവാസന്!
ആ തരികിട കഥാപാത്രം മോഹൻലാൽ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്; എന്നാൽ അത് ചെയ്യാൻ താൽപര്യമില്ലെന്ന് മോഹൻലാൽ തുറന്നുപറഞ്ഞു ; ഇന്നും ഓർക്കുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് ശ്രീനിവാസന്!
ആ തരികിട കഥാപാത്രം മോഹൻലാൽ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്; എന്നാൽ അത് ചെയ്യാൻ താൽപര്യമില്ലെന്ന് മോഹൻലാൽ തുറന്നുപറഞ്ഞു ; ഇന്നും ഓർക്കുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് ശ്രീനിവാസന്!
മലയാളികൾക്ക് ഇന്നും നൊസ്റ്റാൾജിക് ആയ നിരവധി ചിത്രങ്ങളാണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. അതുപോലെ തന്നെ മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് മറക്കാനാകാത്തതാണ് . അത്തരത്തിൽ മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കുറച്ച് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ശ്രീനിവാസന്റേത്. അതേസമയം ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു എന്ന് പറയുകയാണ് ശ്രീനിവാസന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാർത്താ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഈ സംഭാഷണം വീണ്ടും നിരന്തരമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്.
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ ഞാന്‍ ഒരു തരികിട ക്യാരക്ടറായിട്ടാണ് അഭിനയിക്കുന്നത്. ഒരു ഹിന്ദി സിനിമയുടെ റിമേക്കായിരുന്നു ആ ചിത്രം. നാസിറുദ്ദിന്‍ ഷായായിരുന്നു ഹിന്ദിയില്‍ നായകന്. ആ കഥാപാത്രം താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിലെ തരികിട കഥാപാത്രത്തിന്റെ റോള്‍ മോഹന്‍ലാലിന് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഷൂട്ടിംഗിന്റെ തലേദിവസം ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. ഈ തരികിട ക്യാരക്ടര്‍ ചെയ്യാന്‍ മോഹന്‍ലാലിന് താല്പ്പര്യമുണ്ടായിരുന്നില്ലന്നും ശ്രീനിവാസൻ പറയുന്നു.
ശ്രീനിവാസന് തിരക്കഥയെഴുതിയ ചിത്രം 1988 ലായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, ശ്രീനിവാസന്, രഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 1983ല്‍ പുറത്തിറങ്ങിയ ‘കഥ’ എന്ന ഹിന്ദി സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്ന ‘സാസാ ആനി കസവ്’ എന്ന മറാത്തി നാടകത്തെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിന് പശ്ചാത്തലമായത്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...