30 പേര് കൂടിയ രഹസ്യ ചടങ്ങ് ഞാനാദ്യമായി കേള്‍ക്കുവാ.. ഒട്ടും പ്രതീക്ഷിക്കാത്ത ക്യാപ്ഷനും ടൈറ്റിലുകളുമൊക്കെയാണ്… സത്യം പറഞ്ഞാല്‍ കോമഡിയാണ്; കുപ്രചാരണങ്ങള്‍ക്ക് മറുപടി!
30 പേര് കൂടിയ രഹസ്യ ചടങ്ങ് ഞാനാദ്യമായി കേള്‍ക്കുവാ.. ഒട്ടും പ്രതീക്ഷിക്കാത്ത ക്യാപ്ഷനും ടൈറ്റിലുകളുമൊക്കെയാണ്… സത്യം പറഞ്ഞാല്‍ കോമഡിയാണ്; കുപ്രചാരണങ്ങള്‍ക്ക് മറുപടി!
30 പേര് കൂടിയ രഹസ്യ ചടങ്ങ് ഞാനാദ്യമായി കേള്‍ക്കുവാ.. ഒട്ടും പ്രതീക്ഷിക്കാത്ത ക്യാപ്ഷനും ടൈറ്റിലുകളുമൊക്കെയാണ്… സത്യം പറഞ്ഞാല്‍ കോമഡിയാണ്; കുപ്രചാരണങ്ങള്‍ക്ക് മറുപടി!
പരസ്പരമെന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയെടുത്ത അഭിനേത്രിയാണ് റൂബി ജ്യുവല്‍. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച റൂബിയുടെ എന്‍ഗേജ്മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സുഹൃത്തായ അന്‍ഷിത പങ്കുവെച്ച ഫോട്ടോയും കുറിപ്പും വൈറലായതോടെയാണ് ആരാധകരും റൂബിക്ക് ആശംസ അറിയിച്ചെത്തിയത്. കസവുസാരിയില്‍ അതീവ സുന്ദരിയായാണ് റൂബി എത്തിയത്. വരനായ അജാസും അതേ നിറത്തിലുള്ള കുര്‍ത്തിയും മുണ്ടുമായിരുന്നു അണിഞ്ഞത്.
പരസ്പരം താരത്തിന്റെ വിവാഹനിശ്ചയം രഹസ്യമായി നടത്തിയെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ഇത് വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി റൂബിയും അന്‍ഷിതയും എത്തിയിരിക്കുകയാണ് . ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അന്‍ഷിതയാണ് റൂബിയുടെ പ്രതികരണം പോസ്റ്റ് ചെയ്തത്. ഉണ്ണീ, റൂബീ താങ്കളുടെ വിവാഹനിശ്ചയം രഹസ്യമായി നടന്നു എന്ന് ഞാനിങ്ങനെ പരസ്യമായി അറിയുന്നതെന്താണ്, അത് രഹസ്യമായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിയുന്നതെന്നായിരുന്നു റൂബി പറഞ്ഞത്.
ശരിക്കും ഞങ്ങള്‍ ഇങ്ങനെ ന്യൂസുകളൊക്കെ കണ്ടോണ്ടിരിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ക്യാപ്ഷനും ടൈറ്റിലുകളുമൊക്കെയാണ്. സത്യം പറഞ്ഞാല്‍ കോമഡിയാണ്, ഞങ്ങള്‍ അത് വായിച്ച് ചിരിക്കുകയായിരുന്നു. രഹസ്യ ചടങ്ങ് അങ്ങനെ എന്തൊക്കെയായിരുന്നു, എന്തായാലും നീ വിഷമിക്കണ്ട അത് പോസിറ്റീവായെടുക്കൂ, അത് കാണുന്നതോടെ 10 പേര് കൂടി അറിഞ്ഞില്ലേ, 30 പേര് കൂടിയ രഹസ്യ ചടങ്ങ് ഞാനാദ്യമായി കേള്‍ക്കുവാ.
എന്തായാലും ആ ന്യൂസിട്ട എല്ലാവര്ക്കും. ഞങ്ങള്‍ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. കല്യാണവും ഇത് പോലെ രഹസ്യമായി ഇടണമെന്നുമായിരുന്നു റൂബി പറഞ്ഞത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാസാണ് റൂബിയുടെ വരന്. സുഹൃത്തുക്കളുടെ ആശംസാ പോസ്റ്റുകള്‍ പങ്കുവെച്ച് റൂബിയും അജാസും എത്തിയിരുന്നു.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...