Malayalam
കടിക്കില്ല, കളിക്കുകയേയുള്ളു; ഭയന്ന് വിറച്ചുള്ള റിതുവിനെ കണ്ട് ജിയ പറഞ്ഞത് ; ഇയാളിതെന്തോന്നാ കാണിക്കുന്നേ , ഇനിയെങ്കിലും റിതുവിനെ വെറുതേവിടൂ എന്ന് പറഞ്ഞ് ആരാധകരും !
കടിക്കില്ല, കളിക്കുകയേയുള്ളു; ഭയന്ന് വിറച്ചുള്ള റിതുവിനെ കണ്ട് ജിയ പറഞ്ഞത് ; ഇയാളിതെന്തോന്നാ കാണിക്കുന്നേ , ഇനിയെങ്കിലും റിതുവിനെ വെറുതേവിടൂ എന്ന് പറഞ്ഞ് ആരാധകരും !
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റിതു മന്ത്ര . നടിയും മോഡലും ഗായികയുമായ റിതു അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥി കൂടിയാണ്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ക്ക് റിതു സുപരിചിതയാവുന്നത്.
ചെറിയ കഥാപാത്രങ്ങളിലൂടെ റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിലടക്കം പങ്കെടുത്തിട്ടുള്ള താരം ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു . ഗ്രാന്‍ഡ് ഫിനാലെ നടത്തിയിട്ടില്ലെങ്കിലും റിതു വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
റിതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു നടനും മോഡലുമായ ജിയ ഇറാനിയുടേത്. റിതുവുമായുള്ള പ്രണയം വെളിപ്പെടുത്തി കൊണ്ടാണ് ജിയ പ്രേക്ഷകരുടെ ഇടയിൽ സംസാര വിഷയമാകുന്നത് . റിതുവിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു.
ഇത് വൻ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അയാളുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ ജിയാ പിന്നെയും ഫോട്ടോകൾ പങ്കുവച്ചുകൊണ്ടിരുന്നു.
ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഫോട്ടോഷൂട്ടിനിടെ റിതുവിനെ പട്ടി വളയുന്നതിന്റെ വീഡിയോയാണ് ജിയ സ്റ്റോറിയായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് . എന്റെ കൊച്ച് പേടിച്ച് പോയി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”കടിക്കില്ല കളിക്കുകയാണെന്നുള്ള ജിയയുടെ ശബ്ദവും വീഡിയോയിൽ കേൾക്കുന്നുണ്ട്. രസകരമായ റിതുവിന്റെ സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിതുവിന്റെ മറ്റൊരു വീഡിയോ ജിയ ഇറാനി പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നുള്ള വീഡിയോയായിരുന്നു അത് . ശുഭരാത്രി നേർന്നുകൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ റിതുവിന്റെ നിരവധി ചിത്രങ്ങൾ ജിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴും റിതു ജിയയുടെ പോസ്റ്റുകൾക്ക് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ റിതു ഇൻസ്റ്റഗ്രാമിൽ നിന്ന് ജിയയെ അൺഫോളോ ചെയ്തിരുന്നു. റിതുവിന്റെ ലൈവിലും കമന്റുമായി ജിയ എത്തിയിരുന്നു. എന്നാൽ അതിനും റിതു പ്രതികരിച്ചിരുന്നില്ല. തന്നെ ഇൻസ്റ്റഗ്രാമിൽ നിന്ന് റിതു ബ്ലോക്ക് ചെയ്ത കാര്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയും ജിയാ എത്തിയിരുന്നു.
ഇതോടെ റിതു ആരാധകർ ജിയയ്ക്ക് നേരെ കടുത്ത പ്രതിഷേധമായിരുന്നു നടത്തിയിരുന്നത്. റിതുവിനോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ ഇങ്ങനെ പോസ്റ്റിട്ട് അറിയിക്കേണ്ട കാര്യമില്ലല്ലോ? ഇത് റിതുവിനെ മനപൂർവം ശല്യം ചെയ്യലാണ്. എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം .
ജിയയ്ക്കെതിരെ ഇനിയെങ്കിലും റിതു ശബ്ദമുയർത്തണം എന്നുപറയുന്നവരും കുറവൊന്നുമല്ല. റിതുവിനോടുള്ള വിശ്വാസം പോലും ഇല്ലാതാകുന്നു എന്നും ആരാധകർ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഒരിക്കൽ മാത്രമാണ് താനിക്കൊരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസിൽ റംസാനുമായുള്ള റിതുവിന്റെ സൗഹൃദം സംസാരമായപ്പോഴാണ് റിതുവിന്റെ കാമുകനെ ആരാധകർ തേടിത്തുടങ്ങിയത്.
മോഹൻലാൽ ചോദിച്ചപ്പോൾ പ്രണയത്തെ കുറിച്ച് റിതു പറഞ്ഞ വാക്കുകളും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഒരു പ്രണയമുണ്ടെന്നും ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയാല്‍ അത് കൂടെയുണ്ടാവുമോയെന്ന് അറിയില്ല എന്നുമായിരുന്നു റിതു പറഞ്ഞത്. അതേസമയം ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം റിതു പാട്ടിനോടാണ് പ്രണയം കാണിച്ചതത്രയും.
ABOUT RITHU MANTHRA