2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പയ്യാ. ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയന്‍താരയെ ആയിരുന്നു. എന്നാല്‍ പിന്നീട് തമന്ന നായികയായി എത്തിയതിനെ കുറിച്ചാണ് ചിത്രത്തിന്റെ സംവിധായകന് എന്‍ ലിംഗുസാമി പറയുന്നത്.
ആയിരത്തില്‍ ഒരുവന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തി പയ്യാ സിനിമയിലേക്ക് വരുന്നത്. റോഡ് മൂവി എന്ന നിലയില്‍ ചെയ്ത ചിത്രത്തിലേക്ക് നയന്‍താരയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവര്‍ തള്ളിയതോടെ തമന്ന എത്തി.
പയ്യാ ഉപേക്ഷിച്ച് നയന്‍താര ചെയ്ത ചിത്രമാണ് ആദവന്. പയ്യായുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം സുഹൃത്തുക്കള്‍ വിയോജിപ്പ് പറഞ്ഞതോടെ ചിത്രത്തിന് വേണ്ടി ഒന്നേമുക്കാല്‍ കോടി ചിലവില്‍ ചിത്രീകരിച്ച ക്ലൈമാക്സ് പൂര്‍ണമായി ഒഴിവാക്കി മറ്റൊന്നു ചിത്രീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു
യുവന്‍ശങ്കര്‍ രാജയുടെ സംഗീതവും സിനിമയുടെ ഹൈലൈറ്റ് ആയി. എന്കാതല് സൊല്ല നേരമില്ലൈ, അടടാ മഴടാ തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി. മിലിന്ദ് സോമന്, സോണിയ ദീപ്തി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....