Malayalam
കാലിൽ പിടിച്ച് കരഞ്ഞ് വിളിച്ച് ഋതു, മാപ്പ് കൊടുത്തു പാവം എന്ന് ജിയ, ഋതു ജിയ പ്രണയം സത്യമോ? പോസ്റ്റ് വൈറലാകുന്നു
കാലിൽ പിടിച്ച് കരഞ്ഞ് വിളിച്ച് ഋതു, മാപ്പ് കൊടുത്തു പാവം എന്ന് ജിയ, ഋതു ജിയ പ്രണയം സത്യമോ? പോസ്റ്റ് വൈറലാകുന്നു
ബിഗ് ബോസ് മലയാളം സീസണ് 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു റിതു മന്ത്ര. ഋതു മന്ത്രയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജിയ ഇറാനി. ഋതുവുമായി പ്രണയത്തിലാണെന്നും ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചതെന്നും കുറിച്ചാണ് ജിയയുടെ എത്തിയത്.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത് എന്നാണ് മുന്‍പ് ജിയ പറഞ്ഞത്. ഋതുവിനെ പോലെ മോഡലിംഗ് രംഗത്ത് തിളങ്ങിയ താരമാണ് ജിയ ഇറാനി. ജിയ പറഞ്ഞത് ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും പിന്നീട് ഋതുവിനൊപ്പമുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ എല്ലാവരിലും സംശയമുണ്ടായി.
ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷനുണ്ടെന്ന് ഋതു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല നടി. ഋതുവിനെ കുറിച്ചുളള പോസ്റ്റുകളുമായി എപ്പോഴും എത്താറുണ്ട് ജിയ ഇറാനി.
ഇപ്പോഴിതാ റിതുവിന്റെ രസരകരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിയ ഇറാനി. കാലില്‍ പിടിച്ചിരിക്കുന്ന റിതുവിന്റെ ചിത്രമാണ് ജിയ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ മാനാര് മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ പ്രശസ്തമായ വിശാല മനസ്കനായ ആശാന് ഗോപാലകൃഷ്ണനോട് ക്ഷമിച്ചു എന്ന് പറയുന്ന ഇന്ദ്രന്‍സിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മാപ്പ് കൊടുത്ത് പാവം എന്നും ജിയ കുറിക്കുന്നു. സ്റ്റോറി വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം മറ്റൊരു സ്റ്റോറിയില്‍ ചതിയും നുണയും ഒരിക്കലും തെറ്റുകളല്ല. അത് പ്ലാന്‍ഡ് ആണെന്നും അങ്ങനെ ഉള്ളവരെ വെറുതെ വിടണമോ എന്നും ജിയ ചോദിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ജിയ പങ്കുവച്ചൊരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. മാസ്ക് കൊണ്ട് പകുതി മറച്ച മുഖം കാണുന്ന ചിത്രമാണ് ജിയ പങ്കുവച്ചത്. ഫേക്കാണ് പുതിയ ട്രെന്റ്, കുറേപ്പേര് ആ ഒരു സ്റ്റൈലിലാണെന്ന് തോന്നുന്നുവെന്നും ജിയ കുറിച്ചിരുന്നു.
