സച്ചിന് തെണ്ടുല്‍ക്കറിന് നികുതിയില്‍ ഇളവ് നല്കി, സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന് എന്ന നിലയില്‍ വിജയ് പ്രതികരിക്കുന്നതിനാലാണ് പിഴ ചുമത്തിയത്; സോഷ്യൽ മീഡിയ ആളിക്കത്തുന്നു, താരത്തെ പിന്തുണച്ച് ട്വിറ്റര്‍ ക്യാപെയിന്

ദളപതി വിജയ്ക്ക്മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ആരാധകര്‍. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കു മതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. തുക രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതിനെതിരെ ‘വീ സപ്പോര്‍ട്ട് ദളപതി വിജയ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് ആരാധകര്‍ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിക്കുന്നത്.
സച്ചിന് തെണ്ടുല്‍ക്കറിന് നികുതിയില്‍ ഇളവ് നല്‍കിയെന്നും വിജയ് സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന് എന്ന നിലയില്‍ പ്രതികരിക്കുന്നതിനാലാണ് പിഴ ചുമത്താന്‍ കാരണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ട്രെന്റിങ്ങായ വിജയ്യുടെ സെല്‍ഫി പങ്കുവെച്ചാണ് ആരാധകര്‍ ക്യാപെയിന് നടത്തുന്നത്. നിലവില്‍ ‘വീ സപ്പോര്‍ട്ട് തളപതി വിജയ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.
2012ല്‍ വിജയ് ഇംഗ്ലണ്ടില്‍ നിന്നും റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.
സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്മാര് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചു.
അതേസമയം ബീസ്റ്റാണ് വിജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജാണ് നായികയാകുന്നത്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...