പത്ത് വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും; പ്രവചനവുമായി നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ് ഖാൻ; സോഷ്യൽ മീഡിയ ആളിക്കത്തുന്നു
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും താമസിയാതെ തന്നെ വേര്പിരിയുമെന്ന് നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ് ഖാന്റെ പ്രവചനം. വിവാദ പ്രവചനവുമായി രംഗത്തെത്തിയത്തിന് പിന്നാലെ വലിയ വാക്പോരാണ് ഇപ്പോള്‍ ട്വിറ്ററില്‍ നടന്നു കൊണ്ടിരിക്കുന്നത്.
പത്ത് വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാല്‍ റാഷിദ് ഖാന്റെ പ്രവചനം. നടനെതിരെ വിമര്‍ശനങ്ങളാണ് ട്വിറ്ററല്‍ ഉയരുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ മതി മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു.
2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പ്രായ വ്യത്യാസത്തെ അടക്കം ചൂണ്ടിക്കാട്ടി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഇവര്‍ക്ക് നേരെ എത്തിയിരുന്നു. ഇരുവരും വേഗം വിവാഹമോചിതരാവും എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാഹിതരായി മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികള്‍. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ കെആര്‍കെ നേരത്തെയും വിവാദത്തില്‍ ആയിട്ടുണ്ട്.
