Malayalam
എല്ലാത്തിനും കാരണം മജ്സിയ ?; ദയവായി എന്നെ വെറുതെ വിടൂ ; വിങ്ങിപ്പൊട്ടി ലൈവിൽ വന്നപ്പോഴും രക്ഷയില്ല ; ചങ്ക് തകർന്ന വേദനയിൽ ലക്ഷ്മി ജയൻ !
എല്ലാത്തിനും കാരണം മജ്സിയ ?; ദയവായി എന്നെ വെറുതെ വിടൂ ; വിങ്ങിപ്പൊട്ടി ലൈവിൽ വന്നപ്പോഴും രക്ഷയില്ല ; ചങ്ക് തകർന്ന വേദനയിൽ ലക്ഷ്മി ജയൻ !
ബിഗ് ബോസ് മലയാളം സീസണ് 3യിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു ലക്ഷ്മി ജയൻ . എന്നാല്‍ ബിഗ് ബോസ് വീട്ടിലെ യാത്ര അവസാന ദിവസം വരെ കൊണ്ടു പോകാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചില്ല. ആരാധകരെ ഏറെ സങ്കടത്തിലാക്കി ആദ്യം തന്നെ ഷോയിൽ നിന്നും പുറത്തുപോവുകയായണ് ഉണ്ടായത്.
ആദ്യ രണ്ടാഴ്ച മാത്രമാണ് ലക്ഷ്മി ഹൗസിൽ ഉണ്ടായിരുന്നതെങ്കിലും മറ്റ് മത്സരാർത്ഥികൾക്കൊപ്പം ലക്ഷ്മിയെയും ആരാധകർ ഇഷ്ടപ്പെട്ടിരുന്നു. പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമായിരുന്നു ലക്ഷ്മിയുടേത്. അതുകൊണ്ടുതന്നെ നിസ്സാരകാര്യത്തിന് പോലും കരയുകയും വഴക്കിടുകയും ചെയ്യുന്ന ലക്ഷ്മിയെയാണ് ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചത്.
എന്നാൽ സത്യസന്ധമായി ഷോയിൽ നിന്ന വളരെ ചുരുക്കം വ്യക്തികളിൽ ലക്ഷ്മി ഉണ്ടായതിനാൽ തന്നെ ലക്ഷ്മിയെ ആരാധകർ വളരെയധികം പിന്തുണച്ചിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ലക്ഷ്മി ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. തുടർന്ന് ലക്ഷ്മിയെ വൈൽഡ് കാർഡിലൂടെ തിരിച്ചെടുക്കണമെന്ന ശക്തമായ കാമ്പയിനും സോഷ്യൽ മീഡിയയിൽ ഉണ്ടായി. പക്ഷെ ആരാധകർക്ക് നിരാശയായിരുന്നു ഫലം.
അതേസമയം ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ലക്ഷ്മി പാട്ടിലൂടെ തന്റെ ജീവിതം ആസ്വദിക്കുകയിരുന്നു. ഒരു ഹേറ്റേഴ്സും ഇല്ലാതെ മുന്നോട്ട് പോകവേ ലക്ഷ്മിയ്ക്ക് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത് വളരെ ധൗർഭാഗ്യകരമായ അവസ്ഥയാണ്.
ബിഗ് ബോസ് സീസൺ ത്രീയിലെ തന്നെ ശക്തയായ മത്സരാർത്ഥിയായിരുന്ന മജ്സിയ ഭാനുവാണ് എല്ലാത്തിനും കാരണമെന്നാണ് ഈ പ്രശനത്തിനിടയിൽ ആരാധകർ പറയുന്നത്. ബിഗ് ബോസ് ഷോയിൽ നിന്നും പാതിവഴിയില്‍ പുറത്തായെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് മജ്സിയ . ബിഗ് ബോസ് വീടിനകത്ത് മജിസിയയും ഡിംപലും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുറത്ത് വന്ന ശേഷം ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്നതാണ് കണ്ടത്.
ഈയ്യടുത്ത് മജിസിയയും ലക്ഷ്മി ജയനും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിൽ വൈറലായി നിന്നത്. മജിസിയയെ കാണാനായി ലക്ഷ്മി എത്തിയതാണ് വർത്തകളായത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇവരെ ഒന്നിച്ചുകണ്ടതാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. മജ്സിയയെ കണ്ടപാടെ ഡിംപൽ എവിടെയെന്ന ചോദ്യം ഉയർന്നു. അതോടെ ലക്ഷ്മിയെയും പ്രേക്ഷകർ കുറ്റം പറയുകയാണുണ്ടായത്.
വളരെയധികം അധിക്ഷേപിക്കുന്ന കമെന്റുകൾ വന്നതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ലക്ഷ്മിയും ലൈവിൽ എത്തുകയിരുന്നു. ഒരു പെൺസുഹൃത്തുമായി ഇരുന്നതിന് ലെസ്ബിയൻസ് എന്ന് വിളിച്ചവരുണ്ടെന്നാണ് ലക്ഷ്മി ലൈവിൽ പറഞ്ഞത്. ലൈവിലും ഡിംപലിനെ കുറിച്ച് ചോദിച്ചവരോട് ലക്ഷ്മി ദേഷ്യത്തോടെ താൻ ഇവിടെ വന്നത് എന്റെ കാര്യം പറയാനാണ് മജ്സിയയുടെയും ഡിംപലിന്റെയും കാര്യം പറയാനല്ലന്നും പറയുകയുണ്ടായി. ആരാധകരെ പറഞ്ഞുമനസിലാക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലന്ന് കണ്ടപ്പോൾ ലൈവ് ഡിലീറ്റ് ചെയ്ത് വേദനയോടെ ലക്ഷ്മി പിന്മാറുകയാണ് ഉണ്ടായത്.
അതേസമയം, ഇന്നലെ രാത്രി തന്നെ മജ്സിയ ലെക്ഷ്മിയ്ക്കൊപ്പമുള്ള മറ്റൊരു വീഡിയോ പുറത്തുവിടുകയുണ്ടായി. തന്റെ ഒപ്പം പര്‍ദ്ദ ധരിച്ച് നടക്കുന്ന ലക്ഷ്മിയുടെ വീഡിയോയായിരുന്നു ഭാനു പങ്കുവച്ചത്. മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് .
എന്നാല്‍ വീഡിയോ കണ്ടതും ചിലരുടെ മനസില്‍ വര്‍ഗ്ഗീയത ഉണര്‍ന്നു. ഇതോടെ താരങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം ചിലര്‍ രംഗത്ത് എത്തുകയുണ്ടായി . എന്നാല്‍ ജീവിതത്തില്‍ വെല്ലുവിളികളേയും സ്റ്റീരിയോടൈപ്പുകളേയും നേരിട്ടിട്ടുള്ള മജിസിയ വിമര്‍ശകരേയും ധീരമായാണ് നേരിടുന്നതാണ് കാണാൻ സാധിച്ചത്.
ഒരു സാരി അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രം, തട്ടം ഇടാതെ ധരിച്ചു കൊണ്ടുള്ള ഫോട്ടോ പങ്കിടാമോ എന്നായിരുന്നു ഒരാളുടെ കമന്റ്. ആ വാക്കുകള്‍ക്ക് പിന്നിലെ ഉദ്ദേശം മനസിലാക്കിയ ഭാനു ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ലക്ഷ്മിയ്ക്ക് പര്‍ദ്ദ ഇഷ്ടമാണ്. അതുകൊണ്ട് ഇട്ടു. അതുകൊണ്ട് ഞാന്‍ തട്ടം ഒഴിവാക്കണമോ എന്നായിരുന്നു താരത്തിന്റെ മറുപടി.
അതേസമയം മറ്റൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഗ്രാന്റ് ഫിനാലെ ഉടനെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനാറാം തിയ്യതിയായിരിക്കും ഫിനാലെയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചെന്നൈയില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നും ഇതിനായി താരങ്ങള്‍ ചെന്നൈയ്ക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വന്നതിനാല്‍ വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഇതിനായി വോട്ടിംഗ് നടത്തുകയായിരുന്നു. വോട്ടിംഗ് കഴിഞ്ഞുവെങ്കിലും മത്സരഫലം പുറത്ത് വിട്ടിട്ടില്ല.
ABOUT LEKSHMI JAYAN
