Malayalam
ആ ധന്യ മുഹൂർത്തത്തിന് ഇന്ന് ആറ് വയസ് ; അഗ്നി സാക്ഷിയാക്കിയുള്ള ആ ദിനത്തിന്റെ ഓർമ്മ പങ്കുവച്ച് അനു സിത്താര !
ആ ധന്യ മുഹൂർത്തത്തിന് ഇന്ന് ആറ് വയസ് ; അഗ്നി സാക്ഷിയാക്കിയുള്ള ആ ദിനത്തിന്റെ ഓർമ്മ പങ്കുവച്ച് അനു സിത്താര !
സഹനടിയായി വെള്ളിത്തിരയിലെത്തി നായിക നിരയിലേക്കുയര്‍ന്ന നടിയാണ് അനു സിത്താര. മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി ഉയര്‍ന്ന അനു ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ആറാം വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അധികം ആരും കാണാത്ത ഒരു വിവാഹചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അനു പങ്കിട്ടിരിക്കുന്നത്.
വിവാഹത്തിൻ്റെ ആറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഭർത്താവ് വിഷ്ണു പ്രസാദുമൊത്തുള്ള അനുവിന്റെ ചിത്രം വൈറലായിരിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ അധികമാരും കാണാത്തൊരു വിവാഹ ചിത്രം സോഷ്യൽമീഡിയയിൽ അനു പങ്കുവെച്ചിരിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും വിവാഹ വാർഷികാശംസകളുമായി എത്തിയിട്ടുണ്ട്. 2015 ജൂലൈ എട്ടിനായിരുന്നു അനുവും വിഷ്ണുവും വിവാഹിതരായത്.
എന്‍റെ സ്നേഹത്തിന് വിവാഹ വാർഷികാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ഭർത്താവ് വിഷ്ണുവിനെ ടാഗ് ചെയ്ത് അനു വിവാഹ ചടങ്ങിൽ നിന്നുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അഗ്നിസാക്ഷിയായി നടക്കുന്ന വിവാഹ ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്.
ഏറെ നാളായുള്ള പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും വിവാഹിതരായത്. ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു. ഏറെ ലളിതമായി നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിൽ വിവാഹ രജിസ്റ്ററില്‍ ഇരുവരും ഒപ്പ് വയ്ക്കുന്നൊരു ചിത്രമായിരുന്നു അനു പുറത്തുവിട്ടിരുന്നത്.
ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ശേഷം രാമന്‍റെ ഏദൻതോട്ടം, ആന അലറലോടലറൽ, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ, നീയും ഞാനും, ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശുഭരാത്രി, മാമാങ്കം, മണിയറയിലെ അശോകൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അനുവിന് ലഭിച്ചു. അനുരാധ, മോമോ ഇൻ ദുബായ്, വാതിൽ, ദുനിയാവിന്‍റെ ഒരറ്റത്ത് എന്നിവയാണ് അനു നായികയായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
ABOUT ANU SITHARA
