Malayalam
അരുണേട്ടന് എന്ത് പറ്റി; ചേട്ടൻ എവിടെ! മൃദുലയുടെ ഹൽദി ചിത്രങ്ങളിൽ അരുണിനെ കാണുന്നില്ല, ഏട്ടനെ മിസ് ചെയ്യുന്നുവെന്ന് പാർവതി
അരുണേട്ടന് എന്ത് പറ്റി; ചേട്ടൻ എവിടെ! മൃദുലയുടെ ഹൽദി ചിത്രങ്ങളിൽ അരുണിനെ കാണുന്നില്ല, ഏട്ടനെ മിസ് ചെയ്യുന്നുവെന്ന് പാർവതി
കുടുംബവിളക്ക് പരമ്പരയിലെ ശീതളായി എത്തി മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാർവതി വിജയ്. പൂക്കാലം വരവായി പരമ്പരയിലെ താരം മൃദുല വിജയുടെ സഹോദരി കൂടിയാണ് പാർവതി വിജയകുമാർ.
വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന പാർവതി സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഭർത്താവ് അരുണിനും, പാർവതിയുടെ കുടുംബത്തിനും ഒപ്പമുള്ള മിക്ക വിശേഷങ്ങളും അതിവേഗം ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്
ഇപ്പോൾ പുതിയ വിശേഷണത്തിന്റെ തിരക്കിലാണ് പാർവതിയുടെയും മൃദുലയുടെയും കുടുംബം. ഒരു താര വിവാഹം ആണ് അടുത്ത ദിവസം നടക്കാൻ പോകുന്നത്. നടൻ യുവ കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് കുടുംബം
കഴിഞ്ഞദിവസം ഹൽദി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പാർവതിയും മൃദുലയും രംഗത്ത് എത്തിയിരുന്നു. കുടുംബത്തിന് ഒപ്പമുള്ള ചിത്രത്തിൽ പാർവതിയുടെ ഭർത്താവും ക്യാമറാമാനും ആയ അരുൺ എവിടെ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തിയത്. അരുണേട്ടന് എന്ത് പറ്റി; ചേട്ടൻ എവിടെ എന്നുള്ള ചോദ്യങ്ങൾ നൽകിക്കൊണ്ടാണ് പാർവതിയുടെ ആരാധകർ എത്തിയത്.
അതേസമയം മിസ് യൂ ഏട്ടാ എന്ന ക്യാപ്ഷൻ നൽകികൊണ്ട് പാർവതി പങ്കിട്ട ചിത്രങ്ങളിൽ നിന്നും അരുൺ ഷൂട്ടിങ് തിരക്കുകളിൽ ആണ് എന്ന സൂചനയാണ് ലഭിക്കുന്നത്.
മൃദുലയുടെ ഹൽദി ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു . ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹല്‍ദി ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. മഞ്ഞ നിറമുള്ള സില്‍ക്ക് ലെഹങ്കയും സ്വീകന്‍സ് വര്ക്കുകളുമായിട്ടുള്ള ജോര്‍ജെറ്റ് ഡിസൈനര്‍ ദുപ്പട്ടയുമാണ് ഹല്‍ദി ആഘോഷത്തിന് വേണ്ടി മൃദുല തിരഞ്ഞെടുത്തത്.
താനൂസ് കൗച്ചര്‍ ആണ് നടിയ്ക്ക് വേണ്ടി ലെഹങ്ക ഒരുക്കിയത്. മൃദുലയോട് ചേരുന്ന തരത്തില്‍ മഞ്ഞ കുര്‍ത്തയും വെള്ള പാന്റുമായിരുന്നു യുവയുടെ വേഷം. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്.
ഒന്നിച്ചുള്ളപ്പോള്‍ ഞങ്ങള്‍ സമ്പൂര്‍ണ നിമിഷങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന ക്യാപ്ഷനിലാണ് മൃദുല ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞാന്‍ നോക്കുമ്പോഴെല്ലാം അവള്‍ക്ക് നാണിക്കുന്നത് നിര്‍ത്താന്‍ കഴിയാറില്ല. ആ ചേര്‍ച്ചയാണ് ഞങ്ങളുടെ ബന്ധം സ്വര്‍ണത്താല്‍ നിറക്കുന്നത്. എന്ന് പറഞ്ഞ് യുവയും മൃദുലയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ വിവാഹ മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.
