Connect with us

മിനിസ്ക്രീൻ താരം രാജീവ് റോഷനെ മറന്നോ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം മെഗാസീരിയലിനേക്കാൾ സംഭവബഹുലം

Malayalam

മിനിസ്ക്രീൻ താരം രാജീവ് റോഷനെ മറന്നോ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം മെഗാസീരിയലിനേക്കാൾ സംഭവബഹുലം

മിനിസ്ക്രീൻ താരം രാജീവ് റോഷനെ മറന്നോ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം മെഗാസീരിയലിനേക്കാൾ സംഭവബഹുലം

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് രാജീവ് റോഷന്‍. ഒരു മെഗാസീരിയലിനേക്കാൾ സംഭവബഹുലമാണ് രാജീവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും കടന്നുവന്ന വീടുകളും
ബിസിനസ് കുടുംബത്തിലാണ് രാജീവന്റെ ജനനം. പിന്നീട് അഭിനയത്തിലേക്ക് എത്തിയത്. യാദ്രിശ്ചികമായിട്ടാണ് സീരിയല്‍ കഥകളെ ക്കാളും അപ്പുറം വെല്ലുന്ന ജീവിതമായിരുന്നു രാജീവിന്റേത്. തൈറോഡ് കാന്‍സര്‍ ഉണ്ടായതും ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്‌ടത്തിലായ അവസരങ്ങളില്‍ വാടവീടായിരുന്നു പിന്നീട് ഇവര്‍ക്ക് ആശ്വാസമായി തീര്‍ന്നത്.

1998 ല്‍ മരടില്‍ സ്ഥലം മേടിച്ചു വീടുവച്ചു. അതൊരു ഭാഗ്യവീടായിരുന്നു എങ്കില്‍ കൂടിയും തുടര്‍ച്ചയായി സീരിയലുകള്‍ വരാന്‍ ആരംഭിച്ചതോടെ ഷൂട്ടിങ് കൂടുതല്‍ തിരുവനന്തപുരത്തായിരുന്നു. അങ്ങനെ കുടുംബം ഒറ്റയ്ക്കാകുമെന്ന് കരുതി സുരക്ഷയെ കരുതി ആ വീട് വിറ്റു വൈറ്റിലയില്‍ ഒരു ഫ്ലാറ്റ് മേടിച്ചു.എന്നാല്‍ സീരിയലുകള്‍ ജീവിതത്തില്‍ മടുപ്പുളവാക്കിയപ്പോള്‍ മെച്ചപ്പെട്ട സാമ്ബത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാന്‍ തന്നെ തീരുമാനമെടുത്തു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി നേരെ പോയത് ദുബായിലേക്ക്. അങ്ങനെ അവിടെ ഒരു ഹോട്ടല്‍ ആരംഭിച്ചു. ഒപ്പം കുടുംബത്തെയും അവിടേക്ക് കൂട്ടി.

അതേസമയം അവിടെ നിന്ന് നല്ല സമ്ബാദ്യം ഉണ്ടാക്കാം എന്ന ആഗ്രഹം എല്ലാം തന്നെ തകിടം മറിഞ്ഞു. ആഗോളസാമ്ബത്തിക മാന്ദ്യമായിരുന്നു ആ വേളയില്‍ അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്ബാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. നാട്ടില്‍ മൂന്ന് വീട് സ്വന്തമായി ഉണ്ടായിരുന്നിടത്ത് വാടവീട്ടിലേക്ക് ചേക്കേറി. തുടര്‍ന്നായിരുന്നു കാര്യസ്ഥന്‍ സിനിമയിലേക്ക് അവസരം ലഭിക്കുന്നതും. പിന്നാലെ സീരിയലുകള്‍ വീണ്ടും ജീവിതത്തിന്റെ ഭാഗമാകാന്‍ ആരംഭിക്കുകയും ജീവിത്തിന് വീണ്ടും അര്‍ത്ഥം കണ്ട് തുടങ്ങുകയും ചെയ്‌തു”.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top