Connect with us

ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു, അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ’ എന്ന് അമ്പിളി ചേട്ടന്‍ ചോദിച്ചു, പിന്നീട് എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടച്ചു

Malayalam

സുരേഷ് ഗോപി താരസംഘടനയായ അമ്മയില്‍ നിന്നും അകന്നു നില്ക്കാന്‍ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞു കേട്ടെങ്കിലും വ്യക്തിപരമായി സംഭവിച്ച ഒരു വിഷയമാണ് ഇന്ന് അമ്മയുടെ മുഖങ്ങള്‍ക്കൊപ്പം സുരേഷ് ഗോപിയെ കാണാതാവാന്‍ ഇടയാക്കിയത്. അതേപ്പറ്റി സുരേഷ് ഗോപി തന്നെ പറഞ്ഞ, ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

‘അവര്‍ക്ക് നന്നായിട്ടറിയാം, എന്തുകൊണ്ടാണ് ഞാന്‍ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരു നിന്നതുകൊണ്ടല്ല.’ സുരേഷ് ഗോപി പറയുന്നു.

1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യന്‍ ഡ്രീംസ്’. നാട്ടില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു

ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കല്‍പ്പനയും, ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു

‘ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാര്‍) എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. ‘അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ’ എന്ന് അമ്പിളി ചേട്ടന്‍ ചോദിച്ചു. ആ ‘താന്‍’ ഞാന്‍ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി…

തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടീസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടച്ചു…

‘പക്ഷെ അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറി നില്‍ക്കും. പക്ഷെ അമ്മയില്‍ നിന്നും അന്വേഷിക്കും. ഇപ്പോഴും, 1999 മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് ചര്‍ച്ച ചെയ്തിട്ടേ എടുക്കൂ.. എന്നാണ് സുരേഷ് ഗോപി പറയുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top