നിനക്ക് അഭിനയിക്കാനും അറിയില്ല ഒരു നായകൻ ആവാൻ ഉള്ള ലുക്കും ഇല്ലാന്ന് മുഴക്കം പോലെ കേട്ടിട്ടുണ്ട്’; അഭിനയ ജീവിതത്തിലെ വെല്ലുവിളികളിലൂടെ കടന്നുവന്ന നടൻ ആനന്ദ് നാരായണന്റെ മാറ്റങ്ങൾ ഇങ്ങനെ !

അവതാരകനായും സീരിയലിലൂടെയും സിനിമയിലൂടെയുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായ അഭിനേതാവാണ് ആനന്ദ് നാരായൺ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ആനന്ദ്. മലയാളികൾക്ക് ഇപ്പോൾ കുടുംബവിളക്കിലെ ഡോ. അനിരുദ്ധ് ആണ് ആനന്ദ് നാരായൺ.
പരമ്പരയിൽ മികച്ച അഭിനയം കാഴ്ചവച്ച് മുന്നേറുകയാണ് ആനന്ദ് . കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടൻ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോൾ ആണ് അനിരുദ്ധ് എന്ന കഥാപാത്രത്തെ ആനന്ദ് ഏറ്റെടുത്തത്. ശ്രീജിത്തിന് നൽകിയ സ്വീകാര്യത ഇപ്പോൾ ആനന്ദിനും പ്രേക്ഷകർ നൽകുന്നുണ്ട്. 2014 ൽ ഒരു ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് കടന്ന ആനന്ദ് അവതാരകനായിട്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിലേക്ക് എത്തിയത്.
സോഷ്യൽ മീഡിയയിലും സജീവം ആയ ആനന്ദ് പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റയിലൂടെയാണ് ആനന്ദ് അഭിനയജീവിതത്തിലേക്ക് കടന്നപ്പോൾ നേരിട്ട ചില കുത്തുവാക്കുകളെ കുറിച്ച് പറയുന്നത്.
കാതിൽ ഒരു മുഴക്കമായ് ഞാൻ ആദ്യം കേട്ടത് ഇതാണ് നിനക്ക് അഭിനയിക്കാനും അറിയില്ല ഒരു നായകൻ ആവാൻ ഉള്ള ലുക്കും ഇല്ലാന്ന്’, എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ട്രാൻസ്ഫോർമേഷൻ വീഡിയോ ആനന്ദ് പങ്കിട്ടത്. നിരവധി ആളുകളാണ് ആനന്ദിന് കമന്റുകൾ നൽകി എത്തുന്നത്. അതിൽ കുടുംബവിളക്ക് താരങ്ങളും ആനന്ദിന്റെ മാറ്റത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.
അങ്ങനെ പറഞ്ഞവർക്ക് ഇപ്പൊ കിട്ടിയല്ലോ, ചേട്ടൻ അടിപൊളി അല്ലെ, നമ്മുടെ ചങ്ക് ബ്രോ, എന്നുള്ള കമന്റുകൾ നൽകിക്കൊണ്ടാണ് ആരാധകർ ആനന്ദിനോട് സംസാരിക്കുന്നത്. ദൈവത്തിനും പ്രേക്ഷകർക്കുമുള്ള നന്ദിയും ആനന്ദ് നൽകുന്നുണ്ട്.
നിരവധി ആരാധകരുള്ള താരമാണ് ഗണേശ് കുമാർ. നടനെന്ന നിലയിലും രാഷ്ട്രീയപ്രവർത്തകനെന്ന നിലയിലും ശോഭിച്ച് നിൽക്കുകയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഗണേശ് കുമാറിന്റേതായി...
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...