Malayalam
ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കും, മമ്മൂക്കയും ലാലേട്ടനും എന്നെ ഒരുപാട് കെയര്‍ ചെയ്തു; തുറന്ന് പറഞ്ഞ് നിയാസ്
ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കും, മമ്മൂക്കയും ലാലേട്ടനും എന്നെ ഒരുപാട് കെയര്‍ ചെയ്തു; തുറന്ന് പറഞ്ഞ് നിയാസ്
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ നിയാസ് മുസ്ല്യാര്‍. ഓരോരുത്തരെയും നന്നായി ശ്രദ്ധിക്കുന്നവരും കെയര്‍ ചെയ്യുന്നവരുമാണ്. മമ്മൂക്കയും ലാലേട്ടനുമെന്നും ഇരുവരും തന്നെ ഒരുപാട് കെയര്‍ ചെയ്തിരുന്നുവെന്നും നിയാസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഷൂട്ടിംഗിനിടെ തന്റെ കാലിനേറ്റ പരിക്കും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഇരുവര്‍ക്കും അറിയാമെന്നും അതുകൊണ്ട് ഓരോ സംഘട്ടന രംഗങ്ങളിലും തനിക്ക് പരിക്കേല്‍ക്കാതിരിക്കാനായി രണ്ടു പേരും വളരെയധികം ശ്രദ്ധിച്ചിരുന്നെന്നും നിയാസ് പറഞ്ഞു.
‘മമ്മൂട്ടിയും മോഹന്‍ലാലും സിനിമാ ഇന്‍ഡസ്ട്രിയിലെ രണ്ട് വല്യേട്ടന്മാരാണെന്ന് പറയാം. ഒരു ഷൂട്ടിംഗിനിടെ എന്റെ വലതു കാലിലെ ലിഗ്മെന്റിനുണ്ടായ പ്രശ്നം 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ലാലേട്ടന്‍ കാണുമ്പോള്‍ ചോദിക്കും. മോനേ കാല് ഓക്കെയല്ലേ എന്ന് എപ്പോഴും ചോദിക്കും. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, ഓരോ ഷോട്ട് എടുക്കാന്‍ പോകുമ്പോഴും ലാലേട്ടന്‍ തന്നെ ഫൈറ്റ് മാസ്റ്ററിനോട് പോയി എന്റെ കാലിന് പ്രശ്നമുണ്ട്, അതു നോക്കി വേണം പ്ലാന്‍ ചെയ്യാനെന്ന് പറയും. നിയാസ് കൂട്ടിച്ചേര്‍ത്തു.
