Malayalam
ഫോണ്‍ വിളികളും ചര്‍ച്ചകളും കൂടി വന്നു, മീരാ ജാസ്മിനെ എനിയ്ക്ക് വിലക്കേണ്ടി വന്നു; വർഷങ്ങൾക്ക് ശേഷം ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഫോണ്‍ വിളികളും ചര്‍ച്ചകളും കൂടി വന്നു, മീരാ ജാസ്മിനെ എനിയ്ക്ക് വിലക്കേണ്ടി വന്നു; വർഷങ്ങൾക്ക് ശേഷം ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഒരു കാലത്തു മലയാള സിനിമയിലെ മുൻ നിര നായിക മാരുടെ പേര് പറയുമ്പോൾ അതിനൊപ്പം പറയുന്ന പേരായിരുന്നു നടി മീര ജാസ്‌മിന്റെത്. മലായാളികൾക്ക് അഭിമാനിക്കാൻ ഒട്ടനവധി നേട്ടങ്ങളാണ് മീര ജാസ്മിന്റെ അഭിനയത്തിൽ നിന്നും പിറന്നത്.
മഞ്ജു വാര്യർക്ക് ശേഷം മലയാള സിനിമയ്ക് കിട്ടിയ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു താരം. സംവിധായകൻ ലോഹിതദാസായിരുന്നു മീര ജാസ്മിൻ എന്ന നടിയെ മലയാള സിനിമയ്‌ക്കു പരിചയപ്പെടുത്തിയത്. മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങളെത്തി. എന്നാൽ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ മീരയെ അലട്ടിയിരുന്നു
ഇപ്പോഴിതാ മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ ഉണ്ടായിരുന്ന ഒരു ഗോസിപ്പിനെ കുറിച്ച് തുറന്നു പറയുകയാണ് ലോഹിദാസിന്റെ ഭാര്യ സിന്ധു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സിന്ധു ഇക്കാര്യം തുറന്ന് പറഞ്ഞത്.
സിന്ധുവിന്റെ വാക്കുകളിലേക്ക്…..
വെറും ഗോസിപ്പല്ല. ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കിയ ഒരു സംഭവം തന്നെയായിരുന്നു അത്..
സത്യന്‍ അന്തിക്കാട് മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ്. അത് കൊണ്ട് തന്നെ ലോഹിതദാസിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ എന്ത് കൊണ്ട് അദ്ദേത്തിനെതിരെ ഉണ്ടാകുന്നില്ല.
വളരെ മനോഹരിയായ പെണ്‍കുട്ടിയാണ് മീര. ഒരു പക്വതയെത്താത്ത പെണ്‍കുട്ടിയുടെ കൈവശം ധാരാളം പണം വന്നു ചേര്‍ന്നാല്‍ , എന്തുണ്ടായാലും അവള്‍ ആ കിട്ടുന്ന പൈസ വീട്ടുകാര്‍ക്ക് നല്‍കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ഇടക്ക് ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. അതിന് ശേഷം ഫോണ്‍ വിളികളും ചര്‍ച്ച കളും കൂടി വന്നപ്പോള്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. നിരന്തര മായപ്പോള്‍ ഞാന്‍ തന്നെ വിലക്കിയെന്ന് സിന്ധു ലോഹിതദാസ് പറയുന്നു
അതെപോലെ അദ്ദേഹത്തിന്റെ മരണ ശേഷം ദിലീപ് അല്ലാതെ സിനിമാ രംഗത്ത് നിന്നും ആരും തങ്ങളെ സഹായിച്ചില്ല എന്ന് സിന്ധു പറഞ്ഞു. മറ്റുളളവര്‍ എല്ലാം തന്നെ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള കഠിന ശ്രമം നടത്തുകയാണ് അത് കൊണ്ട് തന്നെ ലോഹിദാസിന്റെ കുടുംബ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം, ദിലീപ് എല്ലാം ദിവസവും വിളിച്ച് അന്വേഷിക്കും, സാമ്പത്തിക പരമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുനെങ്കില്‍ അദ്ദേഹത്തിന് ഇങ്ങനെയൊരു അന്ത്യം സംഭവിക്കിലായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി.
