ഐശ്വര്യ ലക്ഷ്മി രണ്ട് മിനുട്ട് കൂടി അവിടെ ഇരുന്നിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു ; ലൊക്കേഷനിൽ അന്ന് സംഭവിച്ചതിന് ഐശ്വര്യ ലക്ഷ്മിയോട് ക്ഷമ ചോദിച്ച് കലാഭവന്‍ ഷാജോണ്‍!

ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ വിചിത്രമായ സംഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കലാഭവന്‍ ഷാജോണ്‍ . ഒരു മരത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയെ കെട്ടിയിട്ട സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം നടന്നത്.
‘ഫൈറ്റ് സീനായിരുന്നു അത്. കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തില്‍ ആണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോള്‍ അവളോട് മറിക്കോളാന് പറഞ്ഞു.
ഐശ്വര്യ മാറിയിരുന്നതും അവള് നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് പുറത്തുവന്നു. അണലിയോ മറ്റോ ആണ്. സെറ്റിട്ടപ്പോള്‍ അതിനടിയില്‍ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ അപകടമുണ്ടായേനെ,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
പാമ്പ് വന്നാല്‍ ഐശ്വര്യ ലക്ഷ്മിയെ രക്ഷിക്കാനെന്നും പറഞ്ഞ് ആരെങ്കിലും അടുത്ത് പോവുമോയെന്നും ഷാജോണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തില്‍ കയറിയിരുന്നെന്നും ഐശ്വര്യ പേടിച്ച് വിറച്ചുപോയെന്നും ഷോജോണ്‍ പറയുന്നു.
പാമ്പ് വന്നിരുന്നെങ്കില്‍ രക്ഷിക്കാന്‍ ഉറപ്പായും താന്‍ വരുമായിരുന്നു എന്നാണ് ഐശ്വര്യയോട് ലൊക്കേഷനില്‍ വെച്ച് പറഞ്ഞതെങ്കിലും സത്യത്തില്‍ താന്‍ രക്ഷിക്കാന്‍ പോവില്ലായിരുന്നുവെന്ന് ഷാജോണ്‍ പറഞ്ഞു. ഈ അഭിമുഖം ഐശ്വര്യ ലക്ഷ്മി കാണുന്നുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...