Malayalam
തൃശ്ശൂരില്‍ നിന്നും അമ്മുവാണ് വിളിക്കുന്നത്, റംസാന് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്, റംസാന്റെ ആ മറുപടി! മുട്ടൻ പണി കൊടുത്ത് ഫിറോസും സജ്നയും, ഒടുവിൽ ചിരിപൂരം
തൃശ്ശൂരില്‍ നിന്നും അമ്മുവാണ് വിളിക്കുന്നത്, റംസാന് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്, റംസാന്റെ ആ മറുപടി! മുട്ടൻ പണി കൊടുത്ത് ഫിറോസും സജ്നയും, ഒടുവിൽ ചിരിപൂരം
ബിഗ് ബോസ് സീസണ് 3ല്‍ ഏറെ ചര്‍ച്ചയായൊരു സര്‍പ്രൈസ് എന്‍ട്രിയായിരുന്നു സജ്നയുടെയും ഫിറോസിൻെറയും. ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ഈ താരദമ്പതികള്‍ ബിഗ് ബോസ്സിൽ
എത്തിയതോടെ ഷോയുടെ ലെവൽ മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ മിക്കവരുമായും വഴക്കുകള്‍ ഉണ്ടാക്കിയിരുന്നു ഫിറോസും സജ്നയും. ഒടുവില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരേയും പുറത്തേക്ക് അയക്കുകയായിരുന്നു.മികച്ച മത്സരാര്‍ത്ഥിയായി മുന്നേറവെയായിരുന്നു ഇവരുടെ പടിയിറക്കം.
ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പലതാരങ്ങളേയും ഇതിനോടകം തന്നെ ഇരുവരും ചേര്‍ന്ന് പ്രാങ്ക് ചെയ്തിട്ടുണ്ട്. സൂര്യ, റിതു മന്ത്ര, നോബി തുടങ്ങിയ സീസണ് 3 താരങ്ങളും ഷിയാസ്, പേളി തുടങ്ങിയ മുന്‍ താരങ്ങള്‍ വരെ ഫിറോസ് സജ്നയുടെ പ്രാങ്കിന് ഇരകളായി.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ യുവത്വമായിരുന്ന റംസാനെ പറ്റിച്ചിരിക്കുകയാണ് ഫിറോസും സജ്നയും. ഫോണിലൂടെയാണ് ദമ്പതികള്‍ റംസാന് പണി കൊടുത്തത്. ആരാധികയാണെന്ന് പറഞ്ഞ് താരത്തെ വിളിക്കുകയായിരുന്നു ഫിറോസും സജ്നയും. സജ്നയായിരുന്നു സംസാരിച്ച് തുടങ്ങിയത്. തൃശ്ശൂരില്‍ നിന്നും അമ്മുവാണ് വിളിക്കുന്നതെന്നും റംസാന് ചേട്ടനെ ഒരുപാട് ഇഷ്ടമാണെന്നും സജ്ന പറഞ്ഞു. താരത്തിന്റെ ശബ്ദത്തിലെ മാറ്റം ആര്‍ക്കും പിടിക്കിട്ടുന്നതായിരുന്നില്ല.
സ്നേഹത്തിന് റംസാന് നന്ദി പറഞ്ഞു. എവിടെ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ ഗൂഗിളില്‍ നിന്നും കൂട്ടുകാരി തന്നതാണെന്നായിരുന്നു സജ്ന പറഞ്ഞത്. അല്‍പ്പനേരം സംസാരിച്ച ശേഷം തന്റെ സഹോദരന് കൊടുക്കാമെന്ന് പറഞ്ഞ് സജ്ന ഫോണ്‍ ഫിറോസിന് സംസാരിക്കുകയായിരുന്നു. ആറ് വയസുകാരനെ പോലെയായിരുന്നു ഫിറോസ് സംസാരിച്ചത്. റംസാന് ചേട്ടന്റെ ഡാന്‍സ് ഇഷ്ടമാണെന്നും ഇനിയും ബിഗ് ബോസില്‍ വരുമോ എന്നെല്ലാം ഫിറോസ് ചോദിച്ചു.
തനിക്ക് പൊളി ഫിറോസിന്റെ നമ്പര്‍ തരുമോ എന്ന് ഫിറോസ് ചോദിച്ചതോടെയാണ് ഫിറോസ് സത്യം വെളിപ്പെടുത്തുന്നത്. മൂന്നുപേരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. സജ്നയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്നും എന്നാല്‍ ഫിറോസ് നശിപ്പിച്ചെന്നും റംസാന് പറഞ്ഞു. പണി കൊടുക്കുന്ന പരിപാടി നിര്‍ത്താറായില്ലേ എന്നായിരുന്നു റംസാന് ഫിറോസിനോട് ചോദിച്ചത്. അകത്തും പുറത്തും നിങ്ങള്‍ എനിക്ക് പണി തരികയാണല്ലോ എന്ന് റിതു ചോദിച്ച കാര്യം സജ്ന റംസാനോട് പറഞ്ഞു.
തുടര്‍ന്ന് താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരേയും ഒരുമിച്ച് കാണണമെന്നും ഒരു ദിവസം വീഡിയോ ചെയ്യാമെന്നെല്ലാം പറഞ്ഞു. പിന്നാലെ ഓരോരുത്തരെ കുറിച്ചും സംസാരിച്ചു. ഭാഗ്യലക്ഷ്മിയെ വിളിച്ചുവോ എന്ന് റംസാന് ചോദിച്ചപ്പോള്‍ വിളിച്ചപ്പോള്‍ ഭാഗ്യലക്ഷ്മി ഫോണ്‍ എടുത്തില്ലെന്നും എന്നാല്‍ മെസേജിന് മറുപടി തരുന്നുണ്ടെന്നും ഫിറോസും സജ്നയും അറിയിച്ചു. ചേച്ചിയ്ക്ക് കുറച്ച് വിഷമമുണ്ടെന്നും എന്നാല്‍ എല്ലാം മാറുമെന്നും സജ്ന പറഞ്ഞു. തങ്ങള്‍ക്ക് ആരോടും ദേഷ്യമില്ലെന്നും സൗഹൃദം മാത്രമേയള്ളൂവെന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും അനിഷ്ടം സൂക്ഷിക്കുന്നുണ്ടെന്നും ഫിറോസും സജ്നയും പറഞ്ഞു.
