Malayalam
സംവിധായകന് വി.ആര് ഗോപിനാഥ് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചു; പക്ഷേ താന്‍ വഴങ്ങിയില്ല; അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
സംവിധായകന് വി.ആര് ഗോപിനാഥ് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചു; പക്ഷേ താന്‍ വഴങ്ങിയില്ല; അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
നാടകം എഴുതുകയും അവതരിപ്പിക്കുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമായിരുന്ന അടൂര്‍ എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന് ഇപ്പോള്‍.
സംവിധായകന് വി.ആര് ഗോപിനാഥ് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു, പക്ഷേ താന്‍ വഴങ്ങിയില്ല എന്നാണ് അടൂര്‍ പറയുന്നത്. ഉണ്ണിക്കുട്ടന് ജോലികിട്ടി എന്ന സിനിമയാണെന്ന് തോന്നുന്നു. കൃത്യമായ ഓര്‍മ്മയില്ല. സംവിധായകനായ ശേഷം നടനായി പ്രതിഷ്ഠിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു എന്നാണ് സംവിധായകന് പറയുന്നത്.
‘കൊടിയേറ്റം എന്ന ചിത്രത്തില്‍ ഭരത് ഗോപി അവതരിപ്പിച്ച ശങ്കരന്‍കുട്ടി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. വേഗത്തില്‍ ചെളി തെറിപ്പിച്ചു പോകുന്ന വാഹനത്തെ നോക്കി ഹോ…എന്തൊരു സ്പീഡെന്ന്… തിയറ്റര്‍ ഇളകി മറിഞ്ഞ് ചിരിച്ച ആ രംഗം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കൊടിയേറ്റം കണ്ട് റേ ഉച്ചത്തില്‍ ചിരിച്ചിരുന്നു.
അതേസമയം ആക്ഷന്‍ കോമഡി ചിത്രങ്ങള്‍ എടുക്കാത്തതിന്റെ കാരണവും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു
ആക്ഷന്‍ -കോമഡി എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്. കോമഡി എനിക്കിഷ്ടമാണ്. കഥാസന്ദര്‍ഭത്തിന് അനുസരിച്ചുള്ളവ മാത്രം.എന്തൊരു സ്പീഡ് എന്ന പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ സ്വാഭാവികമായി വരുന്നതാണ്.
എനിക്കാസ്വദിക്കാന്‍ പറ്റുന്ന ചിത്രങ്ങളേ ഞാന്‍ എടുക്കാറുള്ളൂ.ആക്ഷന്‍ ചിത്രങ്ങളില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, തീരെ ഇഷ്ടവുമില്ല. അടിയും പിടിയും കൂടുന്നതും ചോര തെറിക്കുന്നതുമൊക്കെ സിനിമയില്‍ കണ്ടാല്‍ എനിക്കു വലിയ വിഷമമാകും. അതൊന്നും എന്റെ വിഷയവുമല്ല. ഞാന്‍ എന്നും സമാധാനം ഇഷ്ടപ്പെടുന്നയാളാണ്. സ്കൂളില്‍ പഠിക്കുമ്പോഴെ ഞാനൊരു ഗാന്ധിയനാണ്. അന്നേ ഖദറാണ് ധരിക്കുന്നത്. ആക്ഷന്‍ ചിത്രത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല.’ അടൂര്‍ പറഞ്ഞു
