Malayalam
പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല; വാക്കുകൾ വളച്ചൊടിച്ചു; തുറന്നടിച്ച് റോഷൻ
പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല; വാക്കുകൾ വളച്ചൊടിച്ചു; തുറന്നടിച്ച് റോഷൻ
Published on
സീ യു സൂൺ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ദര്‍ശനയും താനും പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതുമായി ബന്ധപ്പെട്ട് നടൻ റോഷൻ
. ‘പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്’- എന്നും റോഷൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിക്കുകയുണ്ടായി.
റോഷന് മാത്യവിന്റെ കുറിപ്പ്:
- ‘മൂന്നാമത്തെ ആള് ദര്‍ശന ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷന് പറഞ്ഞിട്ടില്ല.
- ‘റോഷനും മഹേഷ് നാരായണനും അടുത്ത് നില്ക്കുമ്പോള് കരയാന്‍ പാടുപെട്ടു’ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.
- ‘ഓള് താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷന് പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്രെഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ്
- ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകള്‍ റോഷന് ഉപയോഗിച്ചിട്ടില്ല.
- ‘മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ലക്ഷ്മി പ്രേംകുമാര്‍ പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
- ‘റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.
- ‘താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വര്‍ഷം മുന്നേ റോഷന് ദര്‍ശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങള്‍ പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്.
- ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷന് വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരില്‍ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
- ‘ഡിയര്‍’ എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികള് സ്വാഭാവികമായും സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.
- ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?
Continue Reading
You may also like...
Related Topics:roshan mathew
