TV Shows
പാര്‍ട്ടിയിലും ക്ലബ്ബിലും പോയി ഡാൻസ് കളിക്കുന്നത് എൻ്റെ ശീലമല്ല; മജ്‌സിയ കൊടുത്ത മറുപടി! ഇത് വേണ്ടിയിരുന്നില്ല
പാര്‍ട്ടിയിലും ക്ലബ്ബിലും പോയി ഡാൻസ് കളിക്കുന്നത് എൻ്റെ ശീലമല്ല; മജ്‌സിയ കൊടുത്ത മറുപടി! ഇത് വേണ്ടിയിരുന്നില്ല
ബിഗ് ബോസിന്റെ തുടക്കത്തില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു മജ്‌സിയ ഭാനു. ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും എലിമിനേഷനിലൂടെ മജ്‌സിയ പുറത്തായി. പുറത്ത് വന്നതിന് ശേഷമാണ് മജ്‌സിയ ഭാനു വാര്‍ത്തകളില്‍ നിറഞ്ഞത്.
ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും ഭാനുവും. തന്റെ അച്ഛന്‍ മരിച്ച സമയത്ത് ഡിംപല്‍ പുറത്ത് വന്നിരുന്നു. ഈ സമയത്ത് ഡിംപലും കുടുംബവും തന്നെ അവഗണിച്ചുവെന്ന ഭാനുവിന്റെ ആരോപണത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ശത്രുക്കളെ പോലെയായെന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിയിരിക്കുകയാണ്
പുറത്തിറങ്ങിയ മജ്‌സിയ ഉടനെ ഡിംപലിന്റെ സഹോദരി തിങ്കളിനെ കാണാന്‍ പോയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസും പുറത്ത് വന്നു. പിതാവ് പെട്ടെന്ന് മരിച്ചതോടെ ഡിംപിൾ മത്സരത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് ഡിംപലിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും തന്നെ എല്ലാവരും ചേര്‍ന്ന് അവഗണിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് മജ്‌സിയ മുന്നോട്ട് വെച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഡിംപല്‍ വിളിച്ചെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ലാതെയായി.
പിതാവിന്റെ വേര്‍പാടുണ്ടായ സമയത്ത് എല്ലാവരും ടെന്‍ഷനിലായിരുന്നു. ആ സമയത്ത് മജ്‌സിയക്കുള്ള മറുപടി കൊടുത്തിട്ടും നിരന്തരം വിളിച്ച് ശല്യപെടുത്തിയിട്ടാണ് ഫോണ്‍ എടുക്കാതിരുന്നത് എന്ന് തിങ്കള്‍ ഭാല്‍ വ്യക്തമാക്കി. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഇതിനിടെ മജ്‌സിയ ആരാണെന്നും നല്ല സുഹൃത്തായിരുന്നെങ്കില്‍ ഇതുപോലെ പെരുമാറുമോ എന്ന് ചോദിച്ച് ഡിംപലിന്റെ അമ്മയും രംഗത്ത് വന്നു. ഇപ്പോള്‍ അമ്മയുടെ ചില സംശയങ്ങള്‍ക്കുള്ള മറുപടിയാണ് മജ്‌സിയ കൊടുക്കുന്നത്.
‘മജ്‌സിയ, ഡിംപലിന്റെ അത്രയും ആത്മസുഹൃത്ത് ആണെങ്കില്‍, പപ്പ മരിച്ച അന്ന് മജ്‌സിയ പാര്‍ട്ടിയിലോ ക്ലബ്ബിലോ പോയി ഡാന്‍സ് കളിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരിക്കുന്നു’ അങ്ങനെ ഒരാള്‍ ചെയ്യുമോ എന്നായിരുന്നു ഡിംപലിന്റെ അമ്മ ഒരു അഭിമുഖത്തില്‍ ചോദിച്ചത്. ഏറെ വൈകിയാണെങ്കിലും അതിനുള്ള വ്യക്തമായ ഉത്തരമാണ് ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയായി മജ്‌സിയ കൊടുത്തത്.
‘ഫുള്‍ പേയിമെന്റ് മേടിച്ച് പോയ ഒരു ഫിറ്റ്‌നസ് പ്രൊമോഷന്‍ ആഡ് ഷൂട്ട് ആയിരുന്നു അത്. പാര്‍ട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാന്‍സ് കളിക്കല്‍ എന്റെ ശീലമല്ല’ എന്നാണ് ഇതിനുള്ള മജ്‌സിയയുടെ മറുപടി. അതേ സമയം മജ്‌സിയയുടെ സ്റ്റോറികള്‍ക്ക് മറുപടി എന്ന വിധത്തില്‍ ഡിംപലിന്റെ സഹോദരിയും ചില പോസ്റ്റുകളുമായി എത്താറുണ്ട്.
അതേസമയം ഡിംപലിന്റെ അമ്മയെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോയായിരുന്നു മജ്‌സിയ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. മുമ്പ് ഒരു അഭിമുഖത്തില്‍ ഡിംപലിന്റെ അമ്മ ചോദിച്ച ആരാണ് മജിസിയ എന്ന ചോദ്യത്തിന്റെ വീഡിയോയും അതോടൊപ്പം തന്റെ പൊട്ടിച്ചിരിക്കുന്ന വീഡിയോയുമാണ് മജിസിയ പങ്കുവച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു
