News
അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല, ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല ഇപ്പോഴും വിശ്വസിക്കുന്നു
അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല, ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല ഇപ്പോഴും വിശ്വസിക്കുന്നു
നടന്‍ ദിലീപ് സ്വന്തം ചേട്ടനെ പോലെയാണെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധര്‍മജന്‍ സംസാരിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം എന്ന് ധര്‍മജന്‍ പറയുന്നു. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. തന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. ‘ദിലീപിനെ വിട്ടു കേട്ടോടാ’ എന്ന് നാദിര്‍ഷ ഇക്ക വിളിച്ചു പറയുമ്പോള്‍ വീട്ടില്‍ പെയിന്റ് ചെയ്തു കൊണ്ട് നില്‍ക്കുകയാണ്.
ഇത് കേട്ടതും നില്‍ക്കുന്ന വേഷത്തില്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. അന്ന് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകാം. മെസ്സേജുകള്‍ ഒന്നും താന്‍ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് ധര്‍മജന്‍ പറയുന്നത്.
