Malayalam
താനോസിന്റെ കൈയ്യും പിന്നെ ഉമ്മയും’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി എത്തിയ സ്റ്റൈൽ കണ്ടോ?; ഏറ്റെടുത്ത് ആരാധകർ !
താനോസിന്റെ കൈയ്യും പിന്നെ ഉമ്മയും’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി എത്തിയ സ്റ്റൈൽ കണ്ടോ?; ഏറ്റെടുത്ത് ആരാധകർ !
മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാളായിരുന്നു ഇന്നലെ.. സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.. സമൂഹമാധ്യമങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടിയുള്ള പിറന്നാള്‍ ആശംസകളായിരുന്നു. ഇപ്പോള്‍ തനിക്ക് ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി.
കുറച്ച് വ്യത്യസ്തമായ രീതിയിലാണ് താരത്തിന്റെ നന്ദി അറിയിച്ചുള്ള വീഡിയോ. അളവില്ലാത്ത സ്‌നേഹത്തിന് ഹോളിവുഡ് സിനിമയായ അവഞ്ചേഴ്‌സിലെ താനോസ് എന്ന കഥാപാത്രത്തിന്റെ രൂപത്തിലാണ് താരം നന്ദി അറിയിച്ചത് . താനോസിന്റെ കൈയ്യിലെ ഇന്‍ഫിനിറ്റി സ്റ്റോണുകള്‍ പോലെ ആരാധകരുടെ അളവില്ലാത്ത സ്‌നേഹത്തിന് നന്ദി എന്നാണ് താരം വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. പേരിട്ടില്ലാത്ത ഈ ചിത്രം സുരേഷ് ഗോപിയുടെ 251-ാമത്തെ സിനിമയാണ്. രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സുരേഷ് ഗോപി ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് കാണാനാവുക . സോള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈലില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ കഥാപാത്രമാണ് ചിത്രത്തിൽ സുരേഷ് ഗോപിക്കുള്ളതെന്ന് വ്യക്തം . വാച്ച് റിപ്പേയര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ വലതു കൈയ്യില്‍ ഒരു ടാറ്റൂവുമുണ്ട്.
എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ ‘ജീം ബൂം ബാ’ എന്ന ചിത്രം ഒരുക്കിയ രാഹുല്‍ രാമചന്ദ്രന്‍ ആണ് സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടന്‍ തന്നെ പുറത്തിവിടുമെന്നാണ് സൂചന.
നിഥിന്‍ രഞ്ജി പണിക്കരുടെ കാവല്‍, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്‍, ജോഷിയുടെ പാപ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.
about suresh gopi
