TV Shows
സൂര്യയെ ഞെട്ടിച്ച സ്ക്രീൻഷോട്ടുകൾ! അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല, സൂര്യയെ വിളിച്ച് പൊളി ഫിറോസ്! പറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ
സൂര്യയെ ഞെട്ടിച്ച സ്ക്രീൻഷോട്ടുകൾ! അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല, സൂര്യയെ വിളിച്ച് പൊളി ഫിറോസ്! പറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ പൊളി ഫിറോസുമായി ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ എന്ന സൂര്യ ജെ മേനോന്‍. ഒടുവില്‍ ഫിറോസിനേയും സജ്നയേയും പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായതും ഈ പ്രശ്നങ്ങള്‍ തന്നെ. ബിഗ് ബോസ് ഷോയില്‍ നിന്നും ഔട്ടായതിന് ശേഷവും സൂര്യക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഇതിനെതിരെ അന്ന് തന്നെ സൂര്യ പ്രതികരിക്കുകയും ചെയ്തു. പൊളി ഫിറോസിന്‍റെ ആരാധകരാണ് സൂര്യക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് എന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോഴിതാ
ഈ വിഷയങ്ങളില്‍ സൂര്യയോട് നേരിട്ട് തന്നെ വിശദീകരണം നല്‍കിയിരിക്കുകയാണ് പൊളി ഫിറോസ്.
ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പലരേയും വിളിച്ച് പ്രാങ്ക് ചെയ്യുന്ന ഒരു പരിപാടിക്ക് പൊളി ഫിറോസും സജ്നയും തുടക്കം കുറിച്ചിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചത് സൂര്യയെയായിരുന്നു. സൂര്യയെ വിളിച്ചിട്ട് എടുക്കാതിരുന്നതിനാല്‍ അമ്മയുടെ നമ്പറില്‍ വിളിച്ചായിരുന്നു സംസാരം. പൃഥ്വിരാജിന്‌റെ നായികയായുളള ഒരു സിനിമയുണ്ടെന്നും സൂര്യയ്ക്ക് താല്‍പര്യമുണ്ടോയെന്നും ചോദിച്ചാണ് ഫിറോസ് വിളിച്ചത്. അവസാന നിമിഷമാണ് താൻ ഫിറോസാണെന്നുള്ള കാര്യം സൂര്യയോട് തുറന്ന് പറഞ്ഞത്
പ്രാങ്കിന് ശേഷമായിരുന്നു താനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പൊളി ഫിറോസ് സൂര്യക്ക് വിശദീകരണം നല്‍കിയത്.എല്ലാവരുടേയും നമ്പര്‍ പുറത്തായതിനാലാണ് സ്വന്തം നമ്പറില്‍ വിളിച്ചിട്ട് എടുക്കാതിരുന്നത്. നിരന്തരം ആളുകള്‍ വിളിക്കുകയാണ്. സ്നേഹം കൊണ്ടും അല്ലാതെയും വിളിക്കുന്നവര്‍ ഉണ്ട്. അതുകൊണ്ടാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ എടുക്കാതിരുന്നതെന്നും സൂര്യ വിശദീകരിക്കുന്നു.
തുടര്‍ന്നാണ് നേരത്തേയുണ്ടായ വിവാദങ്ങളെ കുറിച്ച് പൊളി ഫിറോസ് വിശദീകരിച്ചത്. എന്‍റെ ആര്‍മിക്കാരില്‍ ചിലര്‍ സൂര്യക്കെതിരെ മോശമായി സംസാരിച്ചെന്ന് സൂര്യയുടെ ഒരു ആരാധകന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ എന്‍റെ ആര്‍മിക്കാരെ വിളിച്ച് ഈ വിഷയത്തില്‍ ഞാന്‍ കാര്യം തിരക്കിയിരുന്നെന്നും ഫിറോസ് പറയുന്നു.
ബിഗ് ബോസ് ഹൗസില്‍ ഗെയിംപരമായോ അല്ലാതെയോ ഉണ്ടായ വിഷയങ്ങളില്‍ മുഖത്ത് നോക്കി ചോദിക്കേണ്ട കാര്യങ്ങള്‍ ഞാന്‍ അവിടെ ചോദിച്ചിട്ടുണ്ട്. അക്കാരണത്താല്‍ നിങ്ങള്‍ക്ക് സൂര്യക്കെതിരെ സംസാരിക്കാന്‍ ഒരു അവകാശവും ഇല്ല. അതിന് ഞാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടില്ലെന്നും അവരോട് പറയുകയും ചെയ്തു. ഒരിക്കലും അവരുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നായിരുന്നു അവരുടെ വിശദീകരണം.
ഇക്കാര്യം ഞാന്‍ നേരത്തെ ഒരു ലൈവില്‍ പറഞ്ഞിരുന്നു. മാത്രമല്ല. നമ്മുടെ ആര്‍മികള്‍ ശക്തമാണ്. അപ്പോള്‍ അവരുടെ മുഖത്ത് കരിവാരിത്തേക്കാന്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തികളാണ് ഇത്. ചിലര്‍ വ്യാജ പ്രൊഫൈലിലൂടെ വന്ന് കളിക്കുകയാണ്. ഈ സംഭവം ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്ക് വലിയ ദേഷ്യമാണ് വന്നത്. സൂര്യ എന്നത് എന്‍റെ പെങ്ങള്‍ക്ക് തുല്യമായ കുട്ടിയാണെന്നും ഫിറോസ് പറയുന്നു.
താനൊരു പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഡിഎഫ്കെ ആര്‍മി എന്ന പേരില്‍ ചിലര്‍ വന്ന നിരന്തരം മോശം കമന്‍റിടുകയാണ്. ‘സൂര്യ അമ്മായിയുടെ പോസ്റ്റ് വന്നിട്ടുണ്ട്, നമ്മുടെ ഡിഎഫ്കെ ആര്‍മിയുടെ പവര്‍ കാണിക്കട്ടെ’-എന്ന തരത്തിലുള്ള കമന്‍റുകളാണ് വരുന്നത്. പലരും ഈ സ്ക്രീന്‍ഷോട്ട് അയച്ച് തന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു.
എന്നാല്‍ ഡിഎഫ്കെ ആര്‍മിയില്‍ ജോയിന്‍ ചെയ്ത മറ്റ് ചിലരാണ് ഈ പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നാണ് പൊളി ഫിറോസ് പറയുന്നത്. ആര്‍ക്ക് വേണമെങ്കില്‍ ഈ ആര്‍മിയില്‍ ജോയിന്‍ ചെയ്യാം. അത്തരാക്കാര്‍ നമ്മളെ മോശക്കാരാക്കാന്‍ നടത്തുന്ന പണിയാണ് ഇത്. ഇതിനകത്ത് ചാരപ്പണികള്‍ ഉണ്ടെന്നാണ് ആര്‍മിയുടെ അഡ്മിന്‍മാരുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ സൂര്യ മാറ്റണം. ഡിഎഫ്കെ ആര്‍മിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശം പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അവരെ ഒരിക്കലും നമ്മള്‍ അംഗീകരിക്കില്ല. നീ എന്നല്ല ഒരു പെണ്‍കുട്ടിക്കെതിരേയും നടത്തു മോശം പ്രവര്‍ത്തികളെ അനുകൂലിക്കാന്‍ കഴിയില്ല. ആരോഗ്യകരമായ മത്സരങ്ങളെ മാത്രമേ പ്രോല്‍സാഹിപ്പിക്കുകയുള്ളുവെന്നും ഫിറോസ് പറയുന്നു.
