സീരിയല്‍ റേറ്റിംഗില്‍ വമ്പൻ ട്വിസ്റ്റ്! പാടാത്ത പൈങ്കിളിയുടെ സ്ഥാനം കണ്ടോ? കുതിച്ച് ചാടി ആ പരമ്പര
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ സിനിമ- സീരിയൽ ചിത്രീകരണങ്ങൾ കേരളത്തിൽ നിർത്തിവെച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് മാണ്ഡങ്ങൾ പാലിച്ച് മുഖ്യമന്ത്രി. ചിത്രീകരണത്തിന് അനുമതി നൽകിയതോടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പോയവാരത്തിലെ സീരിയൽ റേറ്റിംഗ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുകയാണ്
റേറ്റിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുകയാണ് അമ്മ അറിയാതെ. അമ്പാടിയായി നിഖില്‍ നായര്‍ തിരിച്ചെത്തിയതോടെ പരമ്പര തിളങ്ങുകയാണ്. പഴയ അമ്പാടിയെ തിരിച്ച് കൊണ്ടുവരാമോയെന്ന് ചോദിച്ചായിരുന്നു ആരാധകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ബിഗ് സ്ക്രീനില്‍ നിന്നും മികച്ച അവസരം ലഭിച്ചതിന് ശേഷമായാണ് നിഖില്‍ മാറിയത്. ദിവസങ്ങള്‍ക്ക് ശേഷമായുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. രണ്ടാം സ്ഥാനം കുടുംബവിളക്ക് നിലനിര്‍ത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ളത് മൗനരാഗമാണ്.
സൂരജ് സണ്‍ പിന്‍വാങ്ങിയതോടെ പാടാത്ത പൈങ്കിളിയുടെ കഷ്ടകാലം തുടങ്ങിയിരിക്കുകയാണ്. ലക്ജത് സൈനിയാണ് ഇപ്പോള്‍ ദേവയെ അവതരിപ്പിച്ച് വരുന്നത്. മികച്ച അഭിനയമാണ് ലക്കിയുടേതെങ്കിലും ഞങ്ങള്‍ക്ക് പഴയ ദേവയെ മതിയെന്നാണ് ആരാധകര്‍ പറയുന്നത്.റേറ്റിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി.
പുതിയ പരമ്പരയായ സസ്നേഹം നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്, അതേ സമയം കൂടെവിടെ
ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയുമാണ്.
അതേസമയം പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സാന്ത്വനം ടീം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഉടൻ തന്നെ സീരിയലിന്റെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സാന്ത്വനം തിരികെ വന്നാല്‍ കളി മാറുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പാണ്ഡ്യന് സ്റ്റോര്‍സിന്റെ മലയാള പതിപ്പായ സാന്ത്വനത്തിന് ഗംഭീരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
