TV Shows
എല്ലാ പരാതികൾക്കും ഉത്തരവുമായി സൂര്യ, നാളെ 3. 45ന് ആ ധന്യമുഹൂർത്തം! ആ സത്യം ഉടൻ? കണ്ണ് നട്ട് ആരാധകർ
എല്ലാ പരാതികൾക്കും ഉത്തരവുമായി സൂര്യ, നാളെ 3. 45ന് ആ ധന്യമുഹൂർത്തം! ആ സത്യം ഉടൻ? കണ്ണ് നട്ട് ആരാധകർ
ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് സൂര്യ അഭിനയത്തിൽ കഴിവ് തെളിയിച്ച നല്ലൊരു നായികയായിരുന്നുവെന്ന് പ്രേക്ഷകർ അറിഞ്ഞത്. സൂര്യയുടെ അഭിനയവും പാട്ടും കവിതയും വാക്കുകളെ തിരിച്ചെഴുതുന്ന അപൂർവ കഴിവുമെല്ലാം സൂര്യയ്ക്ക് ആരാധകരെ നേടിക്കൊടുത്തു. തുടർന്ന് ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ വലിയ ജനപ്രീതി നേടിയെടുത്ത മത്സരാർഥിയാണ് സൂര്യ എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം
നീണ്ട തൊണ്ണൂറ് ദിവസത്തിന് മുകളില്‍ മത്സരത്തില്‍ നിന്നതിന് ശേഷമാണ് പുറത്തായത്. പുറത്ത് വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സൂര്യ തന്നെ രംഗത്ത് വരികയും ചെയ്തു. അതോടെ മാധ്യമങ്ങൾ ഏറ്റെടുത്തു.
ബിഗ് ബോസ്സിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സന്തോഷത്തോടെ ആരാധകരെ സൂര്യ അറിയിച്ചിരുന്നു തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകർക്ക് സന്തോഷം നൽകുന്നതാണിത്. കാത്തിരിപ്പിനൊടുവിൽ സൂര്യ തന്റെ സ്വന്തം ആരാധകരെ കാണാൻ നാളെ എത്തുകയാണ്. തന്റെ ആദ്യ ഇൻസ്റ്റ ലൈവ് നാളെ വൈകുന്നേരം 3.45 നായിരിക്കുമെന്നാണ് സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഏതായാലും ആരാധകരുടെ ആ കാത്തിരിപ്പ് നാളത്തോടെ അവസാനിപ്പിക്കുകയാണ്
സൂര്യ ലൈവിൽ എത്താത്തതിന്റെ സങ്കടം ആരാധകർ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. സൂര്യ മെസേജിന് മറുപടി തരാത്തതിനെ കുറിച്ചും ലൈവില്‍ വരാത്തതിനെ കുറിച്ചും ഫാന്‍സ് ചോദിച്ചിരുന്നു. താന്‍ ലൈവുമായി ഉടനെയെത്താം , മെസ്സേജുകളൊക്കെ വായിച്ച് തീരുന്നേയുള്ളൂ എന്നായിരുന്നു താരം അന്ന് മറുപടി നൽകിയത്. ലൈവിൽ ഉടൻ എത്തുമെന്നുള്ള ഉറപ്പ് സൂര്യ ആരാധകർക്ക് നൽകിയിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ എന്നായിരിക്കും എത്തുമെന്നുള്ള ചോദ്യമായിരുന്നു ആരാധകർ നിരന്തരം ഉന്നയിച്ചത്. ആ കാത്തിരിപ്പ് ഇതോടെ അവസാനിച്ചിരിക്കുകയാണ്.
അതേസമയം കൊല്ലത്ത് ഭർതൃഗൃഹത്തിൽ സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിസ്മയ മരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനത്തിനെതിരെ നിലപാട് അറിയിച്ചു കൊണ്ട് സിനിമ-സീരിയല്‍ താരങ്ങളും രംഗത്ത് എത്തിയിരുന്നു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നും അത്തരം പ്രവണതകളെ പടിയ്ക്ക് പുറത്ത് നിര്‍ത്താന്‍ ശീലിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തു നിന്നുമെല്ലാം നിരവധി പേര്‍ തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഈ വിഷയുമായി ബന്ധപ്പെട്ട് സൂര്യയുടെ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. ആരാധകരെ കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോയായിരുന്നു താരംപങ്കുവെച്ചത്
ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയാണ് സൂര്യ പങ്കുവച്ചത്. പ്രണയത്തേക്കാള്‍ പൊന്നിന് വില കൊടുത്ത ആള്‍ക്ക് സൂര്യ കൊടുത്ത മാസ് മറുപടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് താരം എത്തിയത്. തന്നോട് സ്ത്രീധനം ചോദിച്ച ഒരാളോട് പ്രതികരിച്ചതിനെ കുറിച്ച് സൂര്യ ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു. ഇതാണ് വീഡിയോയിലുളളത്.
കല്യാണം കഴിക്കാന്‍ റെഡിയാണോ സ്വര്‍ണം തയ്യാറാണോ എന്നു ചോദിച്ചു. ഞാന്‍ ഒറ്റകാര്യമേ പറഞ്ഞുള്ളൂ. ഈ ഒരു കിലോ സ്വര്‍ണം ഞാന്‍ നിനക്ക് തരണമെന്നുണ്ടെങ്കില്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ചോദിച്ചു. ആ ഒരു മറുപടിയില്‍ എന്റെ അച്ഛനും അമ്മയുമാണ് ജയിച്ചത്. എന്നാണ് സൂര്യ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ വൈറലായി മാറുകയാണ്. ഈ സാഹചര്യത്തിലും സൂര്യയും വീഡിയോ പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
”എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരില്‍ മാറി പോയിട്ടുണ്ട്. അച്ഛനും അമ്മയും അതിന്റെ പേരില്‍ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍ പല പെണ്‍കുട്ടികള്‍ക്കും ജീവിതം കിട്ടും. അതേ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശി നമ്മളും മാറ്റി വെയ്ക്കണം. എന്ത് ജോലിക്കും മാന്യത ഉണ്ട്. ജോലി വേണമെന്ന് മാത്രം”. എന്ന് സൂര്യ കഴിഞ്ഞ ദിവസം സ്ത്രീധന വിഷയത്തില്‍ പ്രതികരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
