കഥ കേട്ട് തുടങ്ങിയപ്പോള്‍ മുതല്‍ ചിരിച്ചു മറിയുകയായിരുന്നു, ഈ ക്യാരക്ടര്‍ ചെയ്യുന്നത് ലാലേട്ടനാണ്, മറ്റൊരു ക്യാരക്ടര്‍ ഞാനുമെന്ന് പൃഥ്വിരാജ് പറഞ്ഞു; ബ്രോ ഡാഡിയെ കുറിച്ച് രചയിതാക്കളിലൊരാളായ ശ്രീജിത്ത് പറയുന്നു

പൃഥ്വിരാജ് സുകുമാരന്‍ കുറച്ചു ദിവസം മുന്‍പാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ നായകനാവുന്ന ആ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. ഈ ചിത്രത്തിന്റെ കഥ പൃഥ്വിരാജ് കേട്ട സമയത്തെ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് രചയിതാക്കളിലൊരാളായ ശ്രീജിത്ത്.
കഥ കേട്ട് തുടങ്ങിയപ്പോള്‍ മുതല്‍ തീരുന്നതു വരെ പൃഥ്വിരാജ് ചിരിച്ചു മറിയുകയായിരുന്നു എന്നും, അതിനു ശേഷം ഈ കഥ ഇനി മറ്റാരോടും പറയണ്ട, താന്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുകയുമായിരുന്നു അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു തന്നെ വിളിച്ച പൃഥ്വിരാജ് പറഞ്ഞത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ലാലേട്ടന് ആയിരിക്കും എന്നും മറ്റൊരു പ്രധാന കഥാപാത്രം താനും ചെയ്യുമെന്നാണ് പറഞ്ഞെതെന്ന് അദ്ദേഹം പറയുന്നു
ഏതായാലും ഈ ചിത്രം ജൂലൈ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പാകത്തിനാണ് പ്ലാന്‍ ചെയ്യുന്നത് എന്ന് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു
കല്യാണി പ്രിയദര്ശന്, മീന, കനിഹ, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു ഫണ്‍ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്രീജിത്തും ബിബിനും ഓള്‍ഡ് മോങ്ക്സ് എന്ന മലയാളത്തിലെ ഏറ്റവും പോപ്പുലര്‍ ആയ പോസ്റ്റര്‍ ഡിസൈനര്‍ ടീമിലെ അംഗങ്ങളാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...