Connect with us

ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു! പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം; ആഷിക്ക് അബു

Malayalam

ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ
മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിക്ക് അബു.

വനിത കമ്മീഷന്‍ അധ്യക്ഷ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് ആഷിക്ക് അബു പറയുന്നു

‘വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.’–ആഷിക്ക് അബു പ്രതികരിച്ചു.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. സിനിമാ–സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ വിഷയത്തിൽ ജോസഫൈനിതിരെ രംഗത്തെത്തി.

ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി “അനുഭവിച്ചോ ” എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഒരു നിമിഷം പോലും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുവാൻ യോഗ്യയല്ലെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു.

More in Malayalam

Trending

Recent

To Top