Malayalam
ഡിംപിള്‍ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം എപ്പോഴും ഇത് തന്നെ ആയിരിക്കും! വേദന അറിഞ്ഞത് ഞാനാണ്, ഞാന്‍ ആണ് അനുഭവിച്ചത്, നേരിട്ട് അനുഭവിച്ചവര്‍ക്ക് മാത്രമേ അത് അറിയൂകയുള്ളൂ; വീണ്ടും മേഘ്ന വിന്‍സന്റ്
ഡിംപിള്‍ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം എപ്പോഴും ഇത് തന്നെ ആയിരിക്കും! വേദന അറിഞ്ഞത് ഞാനാണ്, ഞാന്‍ ആണ് അനുഭവിച്ചത്, നേരിട്ട് അനുഭവിച്ചവര്‍ക്ക് മാത്രമേ അത് അറിയൂകയുള്ളൂ; വീണ്ടും മേഘ്ന വിന്‍സന്റ്
ചന്ദനമഴ എന്ന പരമ്പരയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു മേഘ്ന വിന്‍സന്റ്. ഈ അടുത്ത കാലത്ത് മേഘ്നയുടെ വിവാഹ മോചനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ തിരികെ വന്നിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്ന. യൂട്യൂബ് ചാനലിലൂടെയാണ് മേഘ്ന ആരാധകരുമായി സംവദിക്കുന്നത്.
താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. മറുപടി കൊടുത്തപ്പോള്‍ കൂടുതല്‍ പേരും ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിച്ചാണ് എത്തിയത്. മുന്‍ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും പേരുകള്‍ പറയാനോ, മറ്റ് പ്രശ്നങ്ങള്‍ പറയാനോ നടി തയ്യാറായില്ല. ഇതോടെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ വീണ്ടും വിമര്‍ശകരുടെ വായടപ്പിച്ചുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന.
ഞാന്‍ അവസാനം നല്കിയ ചോദ്യോത്തര പംക്തിയില്‍ എന്താ ഇങ്ങനെത്തെ ഉത്തരമെന്ന് പലരും ചോദിച്ചത് കണ്ടു. എന്റെ ഉത്തരം അതാണ് എന്നോട് അല്ലെ ചോദ്യങ്ങള്‍ ചോദിച്ചത് അപ്പോള്‍ അതിനു ഉത്തരം നല്‍കേണ്ടത് ഞാന്‍ അല്ലേ. ചിലപ്പോള്‍ ചിലര്‍ ഉദ്ദേശിച്ച മറുപടി അതായിരിക്കില്ല. ഞാന്‍ നിങ്ങളെ വേണം എന്ന് വിചാരിച്ച് ആരെയും കളിയാക്കാന്‍ വേണ്ടി പറഞ്ഞതല്ല. നിങ്ങള്‍ എന്താണോ എന്നോട് ചോദിക്കുന്നത് അതിനു എന്റെ മനസ്സിലുള്ള ഉത്തരം ആണ് ഞാന്‍ പറഞ്ഞത്.
കാരണം ഞാന്‍ ലൈഫില്‍ കുറച്ചു ആള്‍ക്കാരെ, കുറച്ചു ഓര്‍മ്മകള്‍, പേരുകള്‍, എന്നിവ മായിച്ചു കളഞ്ഞതാണ്. വീണ്ടും അത് ഓര്‍ത്തു വിഷമിക്കേണ്ട എന്ന് കരുതിയാണ് എന്റെ ജീവിതത്തില്‍ നിന്നും അത്തരം കാര്യങ്ങള്‍ മായ്ച്ചു കളഞ്ഞത്. അതുകൊണ്ട് ഇനി അത് കേള്‍ക്കുമ്പോള്‍ എങ്ങനെയാകണം എന്നത് എന്റെ മനസിനെ ഞാന്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അത് അനുസരിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. കാരണം വേദന അനുഭവിച്ചതും ഞാനാണ്. അത് സഹിക്കുന്നതും ഞാനാണ്.
ഇപ്പോള്‍ തന്നെ ഞാന്‍ സംസാരിക്കുമ്പോള്‍ കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര് ഉണ്ടാകുമല്ലോ, അങ്ങനെയുള്ള ഓര്‍മ്മകള്‍, പേരുകള്‍ എന്നിവ കേള്‍ക്കുമ്പോള്‍ മൈന്‍ഡ് ആക്കാതെ ഇരിക്കുമോ അതോ വിശദീകരണം നല്കാന് ഇരിക്കുമോ?നിങ്ങള്‍ക്ക് മനസിലാകുമെന്ന് ഞാന്‍ കരുതുന്നു. ഇനി അങ്ങോട്ട് ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇനി ഡിംപിള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് അത് മുഖത്തുള്ള ഈ ഡിംപിള്‍ മാത്രമേ ഓര്മ വരികയുള്ളു. ഇപ്പോള്‍ അതെന്റെ അടുത്ത് ചോദിച്ചാലും ഉത്തരം അങ്ങനെയായിരിക്കും.
അത് ഒരു കമന്റിലൂടെയെയോ, ഉത്തരത്തിലൂടെയോ ഒരാളുടെ സ്വഭാവം അല്ലെങ്കില്‍ ഞാന്‍ അനുഭവിച്ച വേദന നിര്‍വ്വചിക്കാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ ആര്‍ക്കെങ്കിലും സാധിക്കുമോ. ഒരു വീഡിയോ കണ്ടിട്ടൊന്നുമല്ല, നേരിട്ട് അനുഭവിച്ചവര്‍ക്ക് മാത്രമേ അത് അറിയൂ. വീണ്ടും ഞാന്‍ പറയുന്നു. ഡിംപിള്‍ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം എപ്പോഴും ഇത് തന്നെ ആയിരിക്കും. ഈ ഡിംപിളിനെ ഞാന്‍ സ്നേഹിക്കുന്നു. ഞാന്‍ സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ്, അതൊക്കെ വിട്ടേക്കൂ. കാരണം അതൊന്നും ഒന്നും അല്ല. അതിലും താഴെ ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എല്ലാ പെണ്‍കുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു കുട്ടിയാണ്.
പെണ്‍കുട്ടി എന്ന് വേണ്ട ഞാന്‍ ഒരു മനുഷ്യന് ആണ്. ഒരു മനുഷ്യനുള്ള എല്ലാ വികാരങ്ങളും എനിക്കും ഉണ്ട്. ഓരോരുത്തരുടെ ജീവിതത്തിലും അനുഭവിച്ച വഴിയിലൂടെ പോയാല്‍ അല്ലേ മനസിലാകൂ. അല്ലാതെ അവരുടെ പേരുകള്‍ പറയേണ്ട കാര്യം ഇല്ല. കാരണം ആ പേരുകള്‍ പറയുന്നത് തന്നെ എനിക്ക് ഇഷ്ടമില്ല. കുറച്ചൊന്ന് ആലോചിച്ചാല്‍ മനസിലാകും ഞാന്‍ ആരുടെയും കമന്റ് ബോക്സില്‍ പോയിട്ട് നിങ്ങള്‍ ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പറയുകയോ, അല്ലെങ്കില്‍ ഒരു ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പറയാന്‍ ഉള്ളതൊക്കെ പറഞ്ഞിട്ട് അത് ഡിലീറ്റ് ചെയ്തു പോവുകയോ ചെയ്യുന്നില്ല.
പിന്നെ അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലേ രാമനാരായാണ എന്ന് പറയുകയോ ചെയ്യില്ല. ഞാന്‍ ആരെ പറ്റിയും നല്ലതും പറയാന്‍ പോകാറില്ല, മോശവും പറയാന്‍ പോകാറില്ല. കാരണം വേദന അനുഭവിച്ചത് ഞാനാണ്. സത്യമായിട്ടും ഞാന്‍ പെയിന്‍ അനുഭവിച്ചിട്ടുണ്ട്. അത് നിങ്ങളെ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം നിങ്ങള്‍ക്ക് കാണുന്നത് അല്ലെ മനസിലാകൂ. നമ്മുടെ മുന്പില് ഒരു പ്രതിമ ഉണ്ടെന്നു വിചാരിക്കുക. അതിന്റെ മുന്പില് ഉള്ളത് അല്ലെ നമ്മള് കാണുന്നത്. ആ സൈഡില്‍ നിന്നും നോക്കുന്നവര്‍ക്ക് അത് കാണും, മറ്റേ സൈഡില്‍ നോക്കുന്നവര്‍ക്ക് ആ സൈഡ് മാത്രമാണ് മനസിലാവുക. എന്നാല്‍ മുന്പില് നിന്നും അറിഞ്ഞവര്‍ക്കേ അതിന്റെ യഥാര്‍ത്ഥ രൂപം എന്താണ് എന്ന് മനസിലാകൂ.
പക്ഷേ വേദന അറിഞ്ഞത് ഞാനാണ്. ഞാന്‍ ആണ് അനുഭവിച്ചത്. ചില കമ്റ്റുകളില്‍ ചില പേരുകള്‍ ഒക്കെ കാണുമ്പൊള്‍ എല്ലാവര്ക്കും ഉള്ള പോലെ എനിക്കും വേദനയുണ്ട്. ഞാന്‍ എവിടെയും ഇതേപോലെ പോയി ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ അപേക്ഷയാണ്, കഴിഞ്ഞകാലം ഞാന്‍ മറന്നതാണ്. വീണ്ടും അത് ചോദിച്ചു വരരുത്. ഞാന്‍ പലതും മറന്നതാണ്. എന്റെ മനസ്സില്‍ അതൊന്നും ഇല്ല. എന്റെ സഹോദരി സഹോദരന്മാരായി കണ്ട് ചോദിക്കുകയാണ്. എന്റെ പൂര്‍വ്വകാലം ചോദിച്ച് നിങ്ങള്‍ എന്നെ വിഷമിപ്പിക്കരുത്. മറ്റാരുടെയും അടുത്തും എന്നെ കുറിച്ച് പോയി ചോദിക്കരുത്. ഇതൊന്നും ആറ്റിട്യൂട് ആയിട്ടാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ കുഴപ്പമില്ല. ഇത് ഞാന്‍ സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണെന്നും മേഘ്ന പറയുന്നു.
