Connect with us

മാതാപിതാക്കളും കുടുംബവും നിങ്ങൾക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ..നിങ്ങൾക്കൊരു പങ്കാളിയെ ആവശ്യമെങ്കിൽ സ്വയം കണ്ടെത്തുക!

Malayalam

സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ.ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്.അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്.

ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലപാടു വ്യക്തമാക്കിയിരിക്കുകയാണ് താരം.
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നു തോന്നിയാൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താൽ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബത്തെ ഏൽപ്പിക്കരുതെന്നും ശാലിൻ സോയ പറയുന്നു. സ്ത്രീധനപീഡന കൊലപാതകങ്ങളും ആത്മഹത്യകളും വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ശാലിന്റെ തുറന്നു പറച്ചിൽ.

ശാലിന്റെ വാക്കുകൾ:

സുഹൃത്തുക്കളെ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്കൂളിൽ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക. നിങ്ങൾക്കൊരു പങ്കാളിയെ ആവശ്യമെങ്കിൽ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങൾക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓർത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.

More in Malayalam

Trending

Recent

To Top