Malayalam
രാജമാണിക്യത്തിലെ സൈമൺ ആളാകെ മാറിപോയിരിക്കുന്നു! മുഖം തിരിച്ചറിയാൻ പറ്റുന്നില്ല; കുറിപ്പ് വൈറൽ
രാജമാണിക്യത്തിലെ സൈമൺ ആളാകെ മാറിപോയിരിക്കുന്നു! മുഖം തിരിച്ചറിയാൻ പറ്റുന്നില്ല; കുറിപ്പ് വൈറൽ
വിവാഹ മോചിതരായി ഏഴ് വർഷം പിന്നീടുമ്പോൾ വീണ്ടും ഒന്നുചേരാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനും. ഇരുവരും ഒന്നിച്ചുവെന്നുള്ള വാർത്തകൾ തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമായിരുന്നു ഈ വാർത്തകള്‍ക്ക് ആധാരം.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമായ അഭിനേതാവാണ് രഞ്ജിത്ത്. പൊന്വിലങ്ങ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു അദ്ദേഹം. രഞ്ജിത്തിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
രാജമാണിക്യത്തിലെ സൈമൺ നാടാർ ആളാകെ മാറിപോയിരിക്കുന്നു. മുഖം തിരിച്ചറിയാൻ പറ്റുന്നില്ല. ഒരു പക്ഷെ പുള്ളിയുടെ വർക്കുകൾ സ്ഥിരമായി കാണാത്തതുകൊണ്ട് എനിക്ക് തോന്നിയതാകാമെന്നായിരുന്നു രതീഷ് ടി ആർ കുറിച്ചത്. സിനിമാഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പ്രിയ രാമനും രഞ്ജിത്തും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുണ്ടായിരുന്നത്.
രഞ്ജിത്തും പ്രിയ രാമനും വേർപിരിഞ്ഞതിനെക്കുറിച്ചായിരുന്നു ചിലർ പറഞ്ഞത്. അഭിനേത്രിയായ പ്രിയ രാമനെയായിരുന്നു രഞ്ജിത്ത് ആദ്യം വിവാഹം ചെയ്തത്. വിവാഹമോചനത്തിന് ശേഷമായാണ് രാഗസുധയെ വിവാഹം ചെയ്തത്. അധികകാലം കഴിയും മുന്‍പെ ഇരുവരും വേര്‍പിരിയുകയായിരുന്നു. നാളുകള്‍ക്ക് മുന്‍പായാണ് പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
പ്രിയ രാമനുമായുള്ള വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടവെയായിരുന്നു രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്തത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകളോടെ ആരംഭിച്ച ജീവിതമായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് പ്രിയ രാമന് പറഞ്ഞിരുന്നു.
പ്രിയ രാമനേയും മക്കളേയും ഉപേക്ഷിച്ചതോടെ ജീവിതത്തിലും വില്ലന്‍ പരിവേഷമായിരുന്നു രഞ്ജിത്തിനുണ്ടായിരുന്നത്. ഒരുമിച്ച് പോവാനാവില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് പ്രിയ രാമന് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷമായി ബിസിനസിലേക്കും തിരിഞ്ഞിരുന്നു. 22ാം വിവാഹ വാര്‍ഷികം പ്രിയയും രഞ്ജിത്തും ഒരുമിച്ച് ആഘോഷിച്ചതോടെയാണ് ഇവരുടെ കൂടിച്ചേരല്‍ യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായത്
