മൂന്ന് തവണ ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു; മാപ്പു പറഞ്ഞു ചെന്നപ്പോള്‍ ചാക്കോച്ചൻ ചെയ്തത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
മൂന്ന് തവണ ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു; മാപ്പു പറഞ്ഞു ചെന്നപ്പോള്‍ ചാക്കോച്ചൻ ചെയ്തത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
മൂന്ന് തവണ ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു; മാപ്പു പറഞ്ഞു ചെന്നപ്പോള്‍ ചാക്കോച്ചൻ ചെയ്തത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ സിനിമയായിരുന്നു രാജേഷ് പിള്ള സംവിധാനം നിർവഹിച്ച വേട്ട . ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു.
വേട്ടയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മഞ്ജു പങ്കുവെച്ചുകൊണ്ടുള്ള ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടെ നടന് കുഞ്ചാക്കോ ബോബനുമൊത്തുള്ള രസകരമായ അനുഭവവും മഞ്ജു പറഞ്ഞു.
അന്ന് ചാക്കോച്ചന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് മഞ്ജു നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിന് ചാക്കോച്ചനോട് മൂന്ന് തവണ മാപ്പ് ചോദിക്കുന്നു. ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കഥാപാത്രത്തെ ഞാന്‍ അടിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ മൂന്ന് തവണ ടേക്ക് ആണെന്ന് വിചാരിച്ച് ചാക്കോച്ചന്റെ മുഖത്തടിക്കുന്നുണ്ട്.
പക്ഷെ അത് റിഹേഴ്സലായിരുന്നുവെന്ന് സംവിധായകന് രാജേഷ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് ടേക്ക് പോയത്. അതെടുത്ത മൂന്ന് തവണയും ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു. വളരെ വേദനാജനകമായ കാര്യമാണത്,’ മഞ്ജു പറയുന്നു.
എന്നാല്‍ ചാക്കോച്ചന് വളരെ കൂളായിട്ടാണ് പെരുമാറിയതെന്നും മഞ്ജു പറഞ്ഞു. ഇതുപോലെയുള്ള രംഗങ്ങള്‍ മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു. ‘സീന്‍ എടുത്തതിന് ശേഷം ഞാന്‍ അങ്ങോട്ട് ക്ഷമ ചോദിച്ച് ചെല്ലുമ്പോള്‍ ചാക്കോച്ചന് എന്നെയായിരുന്നു സമാധാനപ്പെടുത്തിയിരുന്നത്. ആ ഒരു വലിയ മനസ്സിന് ചാക്കോച്ചനെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുകയാണ്,’ മഞ്ജു പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....