Connect with us

മായാനദിയിലെ ആ ഒരൊറ്റ ഡയലോഗ് എല്ലാം മാറ്റിമറിച്ചു; മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്ന് പ്രതീക്ഷിച്ചില്ല; ഒരു പക്ഷെ നായിക പറഞ്ഞതുകൊണ്ടാകാം ഇങ്ങനെയായായത്; മായാനദിയുടെ ഓർമ്മകളിലൂടെ ഐശ്വര്യ ലക്ഷ്മി

Malayalam

ആഷിഖ് അബു സംവിധാനം നിർവഹിച്ച മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപത്രം ഐശ്വര്യ ലക്ഷ്മിയുടെ കരിയറിൽ തന്നെ വലിയ മാറ്റം സൃഷ്ടിച്ചിരുന്നു . സിനിമയിലെ ‘SEX IS NOT A PROMISE’ എന്ന ഡയലോഗ് ഇന്നും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് . എന്നാൽ ആ ഡയലോഗ് പറയുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.

എന്‍ജോയ്മെന്റായി സെക്സിനെ കാണാം, എന്നാൽ നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല’. ഈ ഡയലോഗ് ഇത്രയധികം ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയിലെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ :

‘ശ്യാം പുഷ്കരനാണ് സീനിനെക്കുറിച്ച് പറഞ്ഞത് . നിങ്ങളുടെ ഇടയില്‍ നടന്നത് ഒരു പ്രോമിസ് അല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്ത് സംഭവിച്ചോ അതില്‍ ആ കഥാപാത്രത്തിന് സന്തോഷമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഇത് തന്നെയാണ് ആ കഥാപാത്രത്തിന് വേണ്ടത് എന്നല്ല. എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നും മലയാള സിനിമയുടെ ഐക്കോണിക്ക് ഡയലോഗായി മാറുമെന്നും പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷെ പിന്നീട് ആളുകള്‍ ആ ഡയലോഗിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസിലായത്. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അനുവദിക്കാത്ത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അപ്പോള്‍ ഒരു സ്ത്രീ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുന്നത് വല്യ കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ പറഞ്ഞിരുന്നു . തീര്‍ച്ചയായും സെക്‌സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. എന്നുവെച്ച് നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല. ആ ഡയലോഗ് പറയാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കാണുന്നു.’

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കാർത്തിക് സുബ്ബരാജ് -ധനുഷ് ചിത്രം ജഗമേ തന്തിരം ജൂൺ പതിനെട്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ജോജു ജോര്‍ജ്ജും ഗെയിം ഓഫ് ത്രോൺസ് ഫെയിം ജെയിംസ് കോസ്മോയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് ജഗമേ തന്തിരം.

ABOUT AISWARYA LEKSHMI

Continue Reading
You may also like...

More in Malayalam

Trending

Recent

To Top