Malayalam
പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ല! അമ്പാടിയെ ഉപേക്ഷിച്ചതിന്റെ കാരണം, തുറന്നടിച്ച് വിഷ്ണു
പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ല! അമ്പാടിയെ ഉപേക്ഷിച്ചതിന്റെ കാരണം, തുറന്നടിച്ച് വിഷ്ണു
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മ അറിയാതെ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ സീരിയല്‍ പുതിയ ട്വിസ്റ്റിലൂടെ കടന്ന് പോവുകയാണ്. പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാവുകയായിരുന്നു അമ്പാടി.
നിഖില്‍ നായര്‍ ആയിരുന്നു ആദ്യം അമ്പാടിയെ അവതരിപ്പിച്ചത്. ഇടയ്ക്ക് വച്ച് അമ്പാടിയായി നിഖിലിന് പകരം വിഷ്ണു ഉണ്ണികൃഷ്ണന് എത്തുകയായിരുന്നു തമിഴ് പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു വിഷ്ണു . തങ്ങളുടെ മനസില്‍ പതിഞ്ഞ അമ്പാടിയ്ക്ക് മറ്റൊരു മുഖം വന്നത് പക്ഷെ പ്രേക്ഷകരില്‍ ചിലര്‍ക്ക് ഉൾക്കൊള്ളാനായില്ല
ഇതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അമ്പാടിയെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെ അമ്പാടിയായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെതിരേയും സോഷ്യല്‍ മീഡിയ തിരിഞ്ഞു. താരത്തിനെതിരെ അധിക്ഷേപങ്ങളും ബോഡി ഷെയ്മിങ്ങുമെല്ലാം ശക്തമായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും വിഷ്ണു മറുപടി നല്‍കുകയാണ്.
തമിഴ്മക്കള്‍ തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചെന്നാണ് വിഷ്ണു പറയുന്നത് . ഇപ്പോള്‍ എവിടെ പോയാലും തന്നെ തിരിച്ചറിയും. അമ്മയറിയാതെയില്‍ വന്നതോടെ കേരളത്തിലും ആളുകള്‍ തിരിച്ചറിയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ടെന്നും വിഷ്ണു പറയുന്നു.
പരമ്പരയില്‍ നിന്നുമുള്ള ഇപ്പോഴത്തെ പിന്മാറ്റം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. എന്ത് വന്നാലും ഈ പരമ്പര ചെയ്തോളാം എന്ന് താന്‍ ഏറ്റിരുന്നില്ല. ഒരു മാസത്തെ ഷെഡ്യൂളിന് മുമ്പ് തന്നെ താന്‍ പിന്മാറുള്ള കാര്യം തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു.
അത്രയും മോശം അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടത്. സ്ക്രീനില്‍ എത്തും മുമ്പ് തന്നെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഷ്ണു ചോദിക്കുന്നുണ്ട്. ഒരു പരമ്പരയ്ക്കായി മെലിഞ്ഞിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചുവെന്നും അങ്ങനെ ഫിസിക്കലി ക്ഷീണിതനായിരിക്കുമ്പോഴാണ് അമ്മയറിയാതെയിലേക്ക് വരുന്നതെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ലെന്നും താരം പറയുന്നു. അതേസമയം മലയാളത്തില്‍ ഉടനെ തന്നെ തിരികെ വരുമെന്നും അതും തന്റെ പിന്മാറ്റത്തിനൊരു കാരണമാണെന്നും താരം പറയുന്നു.
