അകാലത്തില്‍ വിടവാങ്ങിയ നടന് ചിരഞ്ജീവി സര്‍ജയുടെ കുടുംബത്തില്‍ ജൂനിയര്‍ ചീരു എത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ഒക്ടോബര്‍ 22ന് ആയിരുന്നു നടി മേഘ്ന രാജ് ആണ്‍കുഞ്ഞിനു ജന്മം നല്കി. മേഘ്നയുടെയും
ചിരഞ്ജീവിയുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്ന തീയതിയില്‍ ജനിച്ച കുഞ്ഞിനെ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നും കുടുംബം വിശേഷിപ്പിച്ചു.മേഘ്നയുടെ കണ്മണിക്ക് പേരിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിരുവിന്റെ മകനെ ചിന്തു എന്ന് വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് മേഘ്നയുടെ അച്ഛന് സുന്ദര്‍ രാജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘അവന് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്തു എന്ന പേര് തിരഞ്ഞെടുത്തത്.
തങ്ങള്‍ ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും. അവനെ കാണുമ്ബോഴേല്ലാം ചിരുവിനെ ഓര്മ വരും. മൂക്ക് പോലും ചിരുവിന്റേത് പോലെയാണ്. കുഞ്ഞ് ചിന്തു ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക് സന്തോഷവുമായാണ് വന്നത്’ സുന്ദര്‍ രാജ് പറഞ്ഞു.മേഘ്ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്പാടിന് ശേഷം മേഘ്നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ കുടുംബം താരത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....