Malayalam
ബിഗ് ബോസ് ആദ്യ രണ്ട് സീസണിലേക്ക് വിളിച്ചപ്പോഴും നിഷ്ക്കരുണം നിഷേധിച്ചു; ഇനി വിളിച്ചാൽ…..! സ്വകാര്യതകൾ സൂക്ഷിക്കണമെന്ന് നടി ഭൂമിക !
ബിഗ് ബോസ് ആദ്യ രണ്ട് സീസണിലേക്ക് വിളിച്ചപ്പോഴും നിഷ്ക്കരുണം നിഷേധിച്ചു; ഇനി വിളിച്ചാൽ…..! സ്വകാര്യതകൾ സൂക്ഷിക്കണമെന്ന് നടി ഭൂമിക !
ഇന്ത്യൻ ടെലിവിഷൻ രംഗത്തുതന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഹിന്ദിയിൽ തുടങ്ങിയ ഷോ വളരെപ്പേട്ടനാണ് വലിയ പ്രേക്ഷക സ്വീകാര്യത നേടിയത്. തുടർന്ന് മറ്റ് ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ മത്സരാർഥികളായി എത്തുന്നു എന്നതാണ് ഷോയുടെ ഒരു പ്രത്യേകത. അതോടൊപ്പം സാധാരണക്കാരായ വ്യക്തികളും മലയാളം ബിഗ് ബോസ് ഷോയിൽ എത്താറുണ്ട്.
അതിലും വലിയ പ്രത്യേകതയാണ് ഷോയുടെ അവതാരകൻ . എല്ലാ ഭാഷയിലും അവതാരകനായിട്ടെത്തുന്നത് സൂപ്പർ താരങ്ങളാണ് . തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ യഥാർഥ ജീവിതം കാണാനുള്ള അവസരം കൂടിയാണ് ബിഗ് ബോസ് ഷോ നൽകുന്നത്.
ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും പ്രേക്ഷകരും ബിഗ് ബോസ് ഷോ കാണാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് ബിഗ് ബോസ് ഹിന്ദി പതിപ്പിനെ കുറിച്ചാണ്. 15ാം സീസൺ ആരംഭിക്കാനുളള തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ . താരങ്ങളുടെ പേരും മറ്റും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബോളിവുഡില്‍ സല്മാന് ഖാന് അവതരിപ്പിക്കുന്ന ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ നടി ഭൂമിക ചൗള മത്സരാര്‍ത്ഥിയായി എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പാടെ നിഷേധിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഭൂമിക . ട്വിറ്ററിലൂടെയാണ് ഭൂമിക ഗോസിപ്പിനോട് പ്രതികരിച്ചത്.
“വ്യാജ വാര്‍ത്ത. ഇല്ല, ബിഗ്ഗ് ബോസ്സിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ്ഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാല്‍ ക്യാമറകള്‍ എനിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്”‘ ഭൂമിക പറഞ്ഞു.
വളരെ വ്യത്യസ്തതയുള്ള നടിയായാണ് ഭൂമിക. വർഷങ്ങളായി സിനിമാ ലോകത്ത് നിൽക്കുന്ന ഭൂമിക അടുത്തിടെ ഒരു അപേക്ഷയുമായി സോഷ്യൽ മീഡിയ ശ്രദ്ധ കവർന്നിരിക്കുന്നു.. കൊറോണ പ്രതിസന്ധിമൂലം കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടിയായിരുന്നു ഭൂമികളുടെ കുറിപ്പ്.
“എല്ലായിപ്പോഴും പണത്തെ കുറിച്ച് മാത്രമുള്ളതല്ല, ഈ ഒരു സമയം നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മറ്റൊരാളെ സഹായിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാല്‍ അത് ചെയ്യണം. മറ്റൊരാള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ തനിയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് എല്ലാവരും സ്വയം ചിന്തിച്ചു നോക്കുക.
ചില ബ്രാന്റുകളെയും ചെറിയ ബിസിനസ്സുകാരെയും സഹായിക്കാന്‍ ശ്രമിയ്ക്കാം. പക്ഷെ എല്ലാം പണത്തിന് വേണ്ടിയല്ല. അവര്‍ക്ക് വേണ്ടി പ്രമോഷന് നല്‍കുന്നത് ഫ്രീയായിട്ട് ആയിക്കോട്ടെ. പ്രമോട്ട് ചെയ്തുകൊണ്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍, ആ പ്രമോട്ട് ചെയ്യുന്ന കാര്യത്തില്‍ അയാള്‍ക്ക് വിശ്വാസം ഉണ്ടായിരിയ്ക്കണം. ഇത് ഈ സമയത്ത് നല്കാന് കഴിയുന്ന സ്നേഹത്തെയും പരിഗണനെയെയും കുറിച്ചാണ്. എല്ലാവരും സുക്ഷിതരായി ഇരിക്കുക. അനുഗ്രഹീതരായിയ്ക്കട്ടെ ” എന്നായിരുന്നു ഭൂമികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന ഭൂമിക ചൗള ഇപ്പോള്‍ സഹതാര വേഷങ്ങളാണ് ചെയ്തു കൊണ്ടിരിയ്ക്കുന്നത് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും നല്ല നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുന്നു. ഗോപി ചന്ദും തമന്ന ഭട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേട്ടി മര് എന്ന ചിത്രത്തിലാണ് ഭൂമിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ബാലകൃഷ്ണയുടെ അഖന്ദ എന്ന ചിത്രത്തിലും ഭൂമിക അഭിനയിക്കുന്നുണ്ട്.
about bhoomika bigg boss
