Malayalam
‘മുറി വൃത്തിയാക്കാന്‍ പറഞ്ഞിട്ട് എന്താ ഈ കാണുന്നത്’; വാപ്പയ്ക്കൊപ്പം നസ്രിയ; ഓം ശാന്തി ഓശാനയെ ഓർമ്മിപ്പിക്കുന്ന വീഡിയോ, കമെന്റുമായി ദുല്‍ഖര്‍!
‘മുറി വൃത്തിയാക്കാന്‍ പറഞ്ഞിട്ട് എന്താ ഈ കാണുന്നത്’; വാപ്പയ്ക്കൊപ്പം നസ്രിയ; ഓം ശാന്തി ഓശാനയെ ഓർമ്മിപ്പിക്കുന്ന വീഡിയോ, കമെന്റുമായി ദുല്‍ഖര്‍!
മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നസീം. നസ്രിയയ്ക്ക് പകരക്കാരിയായി മലയാളത്തിൽ മറ്റൊരു നടി ഇല്ലന്ന് തന്നെ പറയാനാകും. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയ ഫോട്ടോകളും ചെറിയ വീഡിയോകളുമായി എത്താറുണ്ട്.. ഡാന്‍സും പാട്ടും ഡബ്സ്മാഷുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. എല്ലാത്തിലും ഒരു നർമ്മം ഉണ്ടാകുകയും ചെയ്യും.
ഇപ്പോള്‍ വാപ്പയ്ക്കൊപ്പമുള്ള പുതിയ വീഡിയോയുമാണ് നസ്രിയ എത്തിയിരിക്കുന്നത്. നസ്രിയയുടെ വാപ്പ നസീമിന്റെ ജന്മദിനത്തില് അദ്ദേഹത്തോടൊപ്പം ചെയ്ത ഡബ്സ്മാഷ് വീഡിയോയുമാണ് നടി എത്തിയിരിക്കുന്നത്.
“മുറി വൃത്തിയാക്കി വെക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ട് എന്താണ് ഇങ്ങനെ കിടക്കുന്നത് എന്ന ഡയലോഗിന് ലിപ് സിങ്ക് ചെയ്യുന്ന നസ്രിയയെയും അതിന് കൊച്ചുകുട്ടികളെ പോലെ മറുപടി പറയുന്ന നസീമിനെയും വീഡിയോയില്‍ കാണാം.
വീഡിയോയുടെ അവസാനം നസ്രിയ കാര്യമൊക്കെ മറന്ന് പൊട്ടിച്ചിരിക്കുകയാണ്.
നിങ്ങളെ പോലെ ആരുമില്ല വാപ്പ, ജന്മദിനാശംസകള്, ലവ് യു എന്നീ വാചകങ്ങളോടെയാണ് നസ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓം ശാന്തി ഓശാനയെ ഓർമ്മപ്പെടുത്തുന്ന വീഡിയോ എന്നാണ് ആരാധകർ പറയുന്നത്.
തൊട്ടുപിന്നാലെ തന്നെ വീഡിയോക്ക് കമന്റുമായി ദുല്‍ഖര്‍ സല്മാന് എത്തി. വാപ്പ കുഞ്ഞിക്ക് ജന്മദിനാശംസകളെന്നാണ് ദുല്‍ഖര്‍ എഴുതിയത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. കമന്റുകളും നിറയുന്നുണ്ട്. രണ്ടു പേരും നല്ല ക്യൂട്ടായിരിക്കുന്നെന്നും കാണുമ്പോള്‍ തന്നെ ചിരി വരുന്നുണ്ടെന്നുമാണ് പല കമന്റുകളും. വീഡിയോ റിപ്പീറ്റ് മോഡിലിട്ട് കാണുകയാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
about nazriya fahad
