Malayalam
ബിഗ് ബോസ് പതിനഞ്ചാം സീസൺ ഒരുങ്ങുന്നു ..; ഇവരാണ് പുതിയ ബിഗ് ബോസ് മത്സരാര്‍ഥികൾ ; ഒപ്പം വാർത്തകളിൽ നിറഞ്ഞ ആ നായികയും !
ബിഗ് ബോസ് പതിനഞ്ചാം സീസൺ ഒരുങ്ങുന്നു ..; ഇവരാണ് പുതിയ ബിഗ് ബോസ് മത്സരാര്‍ഥികൾ ; ഒപ്പം വാർത്തകളിൽ നിറഞ്ഞ ആ നായികയും !
മലയാളം ബിഗ് ബോസ് അപ്രതീക്ഷിതമായി നിർത്തിയെങ്കിലും ഫിനാലെ ഉടൻ ഉണ്ടാകും .അതിൽ ഒരു തീരുമാനം ആകുന്നതോടെ മാത്രമേ മലയാളം ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ചുള്ള അറിയിപ്പുകൾ എത്തുകയുള്ളൂ..
ലോകമെമ്പാടും ആരാധകരുള്ള ഷോ , ഇന്ത്യയിൽ നിരവധി ഭാഷകളിൽ നടത്തപ്പെടുന്നു. അതിൽ തന്നെ ഏറെ ആരാധകരും ഹിന്ദി ബിഗ് ബോസിനാണ്. ഹിന്ദി ബിഗ് ബോസ് ഷോ കണ്ട് സൽമാൻ ഖാന്റെ ആരാധകരായവർ വരെയുണ്ട്. മത്സരാർത്ഥികളോട് സൽമാൻ ഖാൻ ഇടപെടുന്ന രീതിയാണ് ഹിന്ദി ബിഗ് ബോസ് ഇത്രത്തോളം പ്രചാരത്തിൽ എത്തിച്ചത് .
മലയാളത്തില്‍ മൂന്നാമത്തെ സീസണ്‍ ആണെങ്കില്‍ ഹിന്ദിയില്‍ ഇനി നടക്കാന്‍ പോകുന്നത് പതിനഞ്ചാം സീസണ്‍ ആണ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ശേഷം മറ്റ് ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കുക ആയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ് അവതാരകനായിട്ടെത്തിയിരുന്നത് . കഴിഞ്ഞ സീസണില്‍ സല്‍മാന്റെ ചില മാസ് ഡയലോഗുകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ഉടന്‍ ഹിന്ദി ബിഗ് ബോസിന്റെ പതിനഞ്ചാം സീസണ്‍ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. വരുന്ന ഒക്ടോബറോട് കൂടി ഷോ നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിലേക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഓഡിഷന്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയെന്നും അതിപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയുന്നു. ഇതോടെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്ന പ്രവചനങ്ങളും ഒരു സൈഡിലൂടെ തുടങ്ങിയിട്ടുണ്ട് .
മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സീരിസ് താരങ്ങളായ സുര്‍ഭി ചന്ദ്‌ന, നിയ ശര്‍മ, റിയാലിറ്റി ഷോ താരം സനായ ഇറാനി, നടന്മാരായ പാര്‍ഥ സംഥാന്‍, കൃഷ്ണ അഭിഷേക്, മൊഹ്‌സിന്‍ ഖാന്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്.
കൂട്ടത്തിൽ മലയാളികൾക്ക് പരിചിതമായ നായിക സനായ ഇറാനിയും ഉണ്ട്. ഇസ് പയർ കോ ക്യാ നാം ധൂം എന്ന ഹിന്ദി സീരിയലിന്റെ മലയാളം വിവർത്തനമായ മൗനം സമ്മതം മലയാളികൾക്കും പ്രിയപ്പെട്ട പാരമ്പരയായിരിക്കുന്നു. ഇന്നും അർണവ് ഖുശി പ്രണയജോഡികൾക്ക് ആരാധകർ ഏറെയാണ്.
അതേസമയം, കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പേര്, നടി റിയ ചക്രവര്‍ത്തിയുടെ ആണ്. വരാനിരിക്കുന്ന സീസണില്‍ റിയ പങ്കെടുക്കാന്‍ സാധ്യത ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും പുറത്തു വന്നിട്ടില്ല. ബോളിവുഡ് നടനായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന നായികയാണ് റിയ.
നിരന്തരം വാര്‍ത്തകളും നടിയുടെ പേരില്‍ വന്നിരുന്നു. സുശാന്തിന്റെ വേര്‍പാടിന്റെ ഒരു വര്‍ഷമാകുന്നതിനുള്ളില്‍ റിയയുടെ പുതിയ വിശേഷങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയിലാണ് റിയ ബിഗ് ബോസിലേക്കെന്നുള്ള വാർത്തയും വന്നിരിക്കുന്നത്.
about bigg boss show
