Connect with us

“പ്രതി അഖിലേഷേട്ടനാണ്”’; നിവിന്‍ പോളിയുടെ പ്രേമം സെന്‍സര്‍ കോപി ലീക്കിന്റെ പിന്നിലെ പ്രതിയെ കുത്തിപ്പൊക്കി ആരാധകർ !

Malayalam

“പ്രതി അഖിലേഷേട്ടനാണ്”’; നിവിന്‍ പോളിയുടെ പ്രേമം സെന്‍സര്‍ കോപി ലീക്കിന്റെ പിന്നിലെ പ്രതിയെ കുത്തിപ്പൊക്കി ആരാധകർ !

“പ്രതി അഖിലേഷേട്ടനാണ്”’; നിവിന്‍ പോളിയുടെ പ്രേമം സെന്‍സര്‍ കോപി ലീക്കിന്റെ പിന്നിലെ പ്രതിയെ കുത്തിപ്പൊക്കി ആരാധകർ !

പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കുന്നത് നമ്മൾ മലയാളികൾക്ക് ഒരു കലയാണ് . നടന്മാരുടെയും നടിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും എന്തിനേറെ ഫേസ്ബുക്ക് സിഇഒയുടെ പത്തുവർഷം മുൻപുള്ള പോസ്റ്റുപോലും വെറുതെവിടാത്ത രസികന്മാരുണ്ട്. ഇപ്പോൾ പ്രേമം സെന്‍സര്‍ കോപി ലീക്കായ സമയത്ത് നടന്‍ നിവിന്‍ പോളി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ആരാധകര്‍.

കഴിഞ്ഞ ദിവസമായിരുന്നു പ്രേമം ആറാം വാര്‍ഷികം പൂര്‍ത്തിയാക്കിയത്. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. ആറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധകര്‍ പോസ്റ്റ് കുത്തിപ്പൊക്കിയത്.

പോസ്റ്റിനടിയല്‍ കുത്തിപ്പൊക്കാനായി എഴുതിയ കമന്റാണ് മറ്റൊരു പ്രധാന കാര്യം. ‘അഖിലേഷേട്ടനാണ് പ്രതി എന്നാണ്’ സെന്‍സര്‍ കോപി ലീക്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ റിലീസ് ചെയ്ത ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രമാണ് അഖിലേഷേട്ടന്‍. പ്രേമത്തിന്റെ സെന്‍സര്‍ കോപി ലീക്കിന്റെ അന്വേഷണത്തെ കുറിച്ചാണ് സിനിമയുടെ ആദ്യ ഭാഗം പറയുന്നത്. കഥയില്‍ അവസാനം സൈബര്‍ സെല്‍ എത്തുന്നത് അഖിലേഷ് എന്ന തീയറ്റര്‍ ഓപ്പറേറ്ററിലാണ്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അഖിലേഷേട്ടന്‍ അല്ലെ’ എന്നത്.

നിവിന്‍ പോളിയുടെ കുറിപ്പ്:

നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു??? ഇപ്പോള്‍ പ്രേമം നാളെ ?? ഈ പറയപെടുന്ന ‘സെല്‍സ്’ എല്ലാം, സത്യസന്ധമായി അന്വേഷിചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു. ഇന്ന് ഇത് ‘അന്‍വര്‍ റഷീദിനെയും’ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ്.

പക്ഷെ ഇത് നാളെ റിലീസ് ചെയ്യാന്‍ ഇരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണ്. സെന്‍സര്‍ കോപി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണ. ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്.

ഈ വിഷയത്തെ ആസ്പദമാക്കിയാണ് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ തിരക്കഥ. പൊതുവെ സമൂഹത്തിലുള്ള സൈബര്‍ ക്രൈമുകളാണ് പ്രമേയമെങ്കിലും പ്രേമം എന്ന സിനിമയാണ് പ്രേക്ഷകരിലേക്ക് ഓപ്പറേഷന്‍ ജാവയെ അടുപ്പിച്ച കാരണത്തില്‍ പ്രധാനം. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയാണ് ചിത്രം നിര്‍മ്മിച്ചത്.

about premam movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top