Malayalam
വൈറലായി മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട്; ഇന്നലെ ആയിരുന്നെങ്കില്‍ സംഘമിത്രം തീവ്രവാദി പട്ടം തന്നേനെയെന്ന് ആരാധകൻ !
വൈറലായി മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട്; ഇന്നലെ ആയിരുന്നെങ്കില്‍ സംഘമിത്രം തീവ്രവാദി പട്ടം തന്നേനെയെന്ന് ആരാധകൻ !
പതിവുപോലെ നടി മീനാക്ഷിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ, ഇത്തവണ ബോഡി ഷെയിമിങ്ങും അശ്ലീല കമ്മെന്റുമല്ല, മറിച്ച് സംഘ്പരിവാറിനെ ട്രോളിക്കൊണ്ടുള്ള കമന്റുകളാണ് .
മീനാക്ഷി ഷൂ പിടിച്ചാണ് ഫോട്ടോയില്‍ നില്‍ക്കുന്നത്. ചിത്രത്തിന്റെ കാപ്ക്ഷനും ‘ഷൂ ഷൂ’ എന്നാണ്. ഇത് കണ്ടാല്‍ സവര്‍ക്കറിനെ അപമാനിക്കുകയാണെന്ന് സംഘപരിവാര്‍ അനുകൂലികള്‍ കരുതും എന്ന് പറഞ്ഞു കൊണ്ടാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. ഇന്നലെയായിരുന്നു സവര്‍ക്കറിന്റെ പിറന്നാള്‍. അതിനാല്‍ മീനാക്ഷി മനപ്പൂര്‍വ്വം സംഘത്തെ ട്രോളാന്‍ പങ്കുവെച്ച ചിത്രമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നമസ്‌തേ മിത്രങ്ങളെ. ഇത് ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കാന്‍ തന്നെ ഇട്ട പോസ്റ്റാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ എല്ലാ സംഘ മിത്രങ്ങളും പ്രതികരിക്കുക. എന്നുതുടങ്ങി ഈ പോസ്റ്റില്‍ ഒരു കൂട്ട ആക്രമണം പ്രതീക്ഷിച്ചോ എന്നുള്ള മുന്നറിയിപ്പുവരെ ട്രോളന്മാർ കൊടുക്കുന്നുണ്ട്.
അറിയാതെ ഇട്ടത് ആണെങ്കിലും അല്ലെങ്കിലും കുട്ടി ഈ രാജ്യത്തിന് വേണ്ടി ഒരു നന്മ ചെയ്തിരിക്കുന്നു എന്നാണ് മീനാക്ഷിയ്ക്ക് കിട്ടിയ ഒരു കമ്മെന്റ് . ഇന്നലെയായിരുന്നു പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ ഇവിടെ സംഘ മിത്രം ഒരു തീവ്രവാദി പട്ടം ചാർത്തിയേനെ എന്നും കമ്മെന്റുകളുണ്ട്,
2015ലെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. ചിത്രത്തിലെ പാത്തു എന്ന കഥാപാത്രം സിനിമയിൽ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു . പിന്നീട് പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തില്‍ മീനാക്ഷി നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
മോഹന്‍ലാലിനൊപ്പമാണ് മീനാക്ഷി അഭിനയിച്ചത്. ഇതിനോടകം തന്നെ 17ഓളം ചിത്രങ്ങളില്‍ മീനാക്ഷി വേഷമിട്ടിട്ടുണ്ട്. നിലവില്‍ ഫ്‌ലവേഴ്‌സ് ചാനലിലെ ടോപ് സിങ്ങര്‍ എന്ന പരിപാടിയില്‍ ആങ്കറാണ് ഈ കൊച്ചു മിടുക്കി.
about meenakshi
