Malayalam
നട്ട്സും കൊറച്ച് ഫ്രൂട്ട്സും തിന്ന് ഒളിവ് ജീവിതം ആഘോഷമാക്കി ഭാഗ്യലക്ഷ്മി; ചങ്കിൽ കൈവെച്ച് വിജയ്; പിടിക്കാൻ നെട്ടോട്ടമോടി പോലീസ്
നട്ട്സും കൊറച്ച് ഫ്രൂട്ട്സും തിന്ന് ഒളിവ് ജീവിതം ആഘോഷമാക്കി ഭാഗ്യലക്ഷ്മി; ചങ്കിൽ കൈവെച്ച് വിജയ്; പിടിക്കാൻ നെട്ടോട്ടമോടി പോലീസ്
അശ്ലീല വീഡിയോ ഇട്ടതിന്റെ പേരില്‍ നിയമത്തെ വെല്ലുവിളിച്ച് വിജയ് പി നായരെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്ന ദിവസമാണിന്ന്. ഭാഗ്യ ലക്ഷ്മിയുടേയും ദിയ സനയുടേയും ശ്രീലക്ഷ്മിപൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. മൂവരും ഒളിവിലാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒളിവിൽ കഴിയുന്ന ഭാഗ്യലക്ഷ്മിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ പുറത്ത് വന്നത്
5 മണിക്കൂർ മുൻപ് പുറത്തുവന്ന ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിത്രം ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്
പിടി കിട്ടാപ്പുള്ളിയെ പിടിക്കാത്തതിന് ആഭ്യന്തരമന്ത്രിയ്ക്കിത്തിരി Nuts ഉം fruits ഉം വാങ്ങി സമ്മാനിക്കാം എന്ന വെച്ചു.കൊഴപ്പമുണ്ടോ ? പഴയ പോട്ടമല്ല തികച്ചും പുതിയത് എന്ന അടികുറിപ്പാണ് നൽകിയത്
പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ നടത്തിയ രൂക്ഷ പരാമര്‍ശം ജാമ്യം കിട്ടുമോയെന്ന സംശയം നിലനില്ക്കുന്നു. ജാമ്യം നിഷേധിച്ചാല്‍ ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തമ്പാനൂര്‍ പോലീസ് ശ്രമിക്കുന്നത്. .
അതേസമയം ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഭാഗ്യലക്ഷ്മിക്കൊപ്പം ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.
