Malayalam
ടാ ചെള്ള് ചെക്കാ നീ കൊതിപ്പിച്ചു കളഞ്ഞല്ലോടാ.. തീപ്പൊരി ആക്ഷൻ ഹീറോ മുന്ന; കുട്ടിക്കൂട്ടമൊരുക്കിയ കിടിലൻ ഫൈറ്റ് വീഡിയോകൾക്ക് പിന്നിൽ..!
ടാ ചെള്ള് ചെക്കാ നീ കൊതിപ്പിച്ചു കളഞ്ഞല്ലോടാ.. തീപ്പൊരി ആക്ഷൻ ഹീറോ മുന്ന; കുട്ടിക്കൂട്ടമൊരുക്കിയ കിടിലൻ ഫൈറ്റ് വീഡിയോകൾക്ക് പിന്നിൽ..!
കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഭാഷാ ഭേദമില്ലാതെ ഏതാനും കുട്ടികള്‍ ചേർന്നൊരുക്കിയ ആക്ഷൻ വീഡിയോകള്‍ തരംഗമാവുകയാണ് . തമിഴ്, തെലുങ്ക് സിനിമകളിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ അനുകരിച്ചുകൊണ്ടാണ് ഇവര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. യൂട്യൂബിൽ ഇവരുടെ വീഡിയോകള്‍ക്ക് പത്ത് ലക്ഷത്തിലേറെയാണ് കാഴ്ചക്കാര്‍.
ഇതിനെ മാരകം എന്ന് വിളിക്കണോ,അതോ കിടിലോൽ കിടിലം എന്ന് വിളിക്കണോ , അതോ മാസ്മരികം എന്ന് വിളിക്കണോ എന്ന് അറിയില്ല. അത്രയ്ക്ക് ഗംഭീരം അഭിനയവും ക്യാമറയും എഡിറ്റിങ്ങും.
അടി എന്ന് പറഞ്ഞാൽ തീ പാറുന്ന അടി,അതിനൊത്ത പിന്നണി സംഗീതവും , മാസ്മരിക സിനിമാറ്റോ ഗ്രഫി. എടുത്തു പറയാനുള്ളത് ഇതിന്റെ പെർഫക്ട് എഡിറ്റിംഗ് തന്നെയാണ്. ഡയറക്ഷനും വിസമരിക്കാൻ സാധിക്കില്ല. എട്ട് മിനിറ്റ് മാത്രമുള്ള ഒരു ചെറിയ വീഡിയോ പ്രതീക്ഷതരുന്നത് പുതുതലമുറയെയാണ് .
സുരാജ് ഒരു സിനിമയിൽ പറഞ്ഞപോലെ.., “ചിലത് കാണുമ്പോൾ ചിലതിനെ ഒക്കെ എടുത്തു കിണറ്റിലേക്ക് ഇടാൻ തോന്നും” അതാണ് പലർക്കും വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നതെന്ന കൊമെന്റും നിറയുന്നുണ്ട്.
പവൻ കല്യാൺ നായകനായി അടുത്തിടെ പുറത്തിറങ്ങിയ വക്കീൽ സാബിലെ ആക്ഷൻ രംഗമാണ് ഇവരുടേതായി ഏറ്റവും അടുത്ത് വൈറലായത്. സര്‍ക്കാര്‍, മിര്‍ച്ചി, ഭീഷ്മ, ജനതാ ഗ്യാരേജ്, രംഗസ്ഥലം, മഹര്‍ഷി, ടെമ്പർ, ക്രാക്ക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെയൊക്കെ ആക്ഷൻ രംഗങ്ങള്‍ ഈ കുട്ടികള്‍ സ്പൂഫായി ഒരുക്കിയിട്ടുണ്ട്.
നെല്ലൂര്‍ കൂരല്ലൂ എന്റര്ടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ് ഇവരുടെ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ ഏതാനും ന്യൂജിൻ യൂത്താണ് ഇതിന് പിന്നിൽ. ഏറ്റവും ഒടുവിൽ വൈറലായ വക്കീൽ സാബ് സ്പൂഫ് രംഗത്തിൽ ഹീറോ ആയി അഭിനയിച്ചിരിക്കുന്നത് മുന്ന എന്ന കുട്ടിയാണ്.
റബ്ബാനി, ജലീൽ, േകസിയ, ജാസ്മിൻ, മബാഷ, സോനു എന്നിവരാണ് മറ്റ് അഭിനേതാക്കളായുള്ളത്. എം. കിരൺ എന്ന യുവാവ് ആണ് ഈ വീഡിയോയുടെ പിന്നിലെ ബ്രെയിൻ. സുഭാനി ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് ലായിഖ്, ആർട്ട് ഡയറക്ടർ വരുൺ എന്നിവരാണ്.
about social media
