TV Shows
ഒരുപാട് സന്തോഷം…. എല്ലാവര്ക്കും നന്ദി! ഇനിയും കൂടെ നില്ക്കുക; റംസാന്റെ ആദ്യ പ്രതികരണം
ഒരുപാട് സന്തോഷം…. എല്ലാവര്ക്കും നന്ദി! ഇനിയും കൂടെ നില്ക്കുക; റംസാന്റെ ആദ്യ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിൽ നിന്നും ബിഗ് ബോസ്സ് മത്സരാർത്ഥികൾ കേരളത്തിൽ എത്തിയത്. മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി അവരുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. ഡിംപൽ കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, സായി വിഷ്ണു, അനൂപ് എന്നിവർ കൊച്ചി ഏയര്‍പോര്‍ട്ടിലും മണിക്കുട്ടന്, രമ്യ എന്നിവർ തിരുവനന്തപുരം ഏയര്‍പോര്‍ട്ടിലാണ് വന്നിറങ്ങിയത്
നാട്ടിലെത്തിയ താരങ്ങള്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചെത്തിയിരുന്നു. മണിക്കുട്ടന്, നോബി, രമ്യ, റംസാന് ഇവരുടെയെല്ലാം പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ. ഷോ അവസാനിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് താരങ്ങളെല്ലാം പറഞ്ഞത്. ഇപ്പോൾ ഇതാ റംസാന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
നമസ്ക്കാരം റംസാനാണ്, നിങ്ങളുടെ സപ്പോര്‍ട്ടും കാര്യങ്ങളുമെല്ലാം കണ്ടു, ഒരുപാട് സന്തോഷം എല്ലാവര്ക്കും നന്ദി. ഇനിയും കൂടെ നില്ക്കുക. നമ്മുടെ ഫിനാലെ ഇനി നടക്കും. അതിന് ശേഷം എല്ലാവരോടും സംസാരിക്കാമെന്നുമായിരുന്നു റംസാന് പറഞ്ഞത്.
നാളുകള്‍ക്ക് ശേഷമായി വീട്ടിലേക്കെത്തിയതിന്റെ സന്തോഷമായിരുന്നു താരങ്ങളെല്ലാം പങ്കുവെച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സീസണിലെ വിജയി മണിക്കുട്ടന് തന്നെയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ഡിംപലിനാണ് സാധ്യതയെന്നാണ് വേറെ ചിലര്‍ പറയുന്നത്. കിടിലം ഫിറോസിന് ലഭിച്ചാല്‍ അത് വലിയ കാര്യമായി മാറും.സായിക്ക് ലഭിച്ചാല്‍ അത് ചരിത്രമാവുമെന്നുള്ള കമന്റുകളുമുണ്ട്.
