Malayalam
അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും നീ ജീവിക്കുന്നു; ഹൃദയസ്പർശിയായ കുറിപ്പുമായി രാജേഷ് ഹെബ്ബർ
അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും നീ ജീവിക്കുന്നു; ഹൃദയസ്പർശിയായ കുറിപ്പുമായി രാജേഷ് ഹെബ്ബർ

സീരിയല്‍ നടന്റെ ശബരീനാഥിന്റെ അപ്രതീക്ഷിത മരണത്തിൽ നിന്നും പല താരങ്ങൾക്കും കരകയറാൻ
സാധിച്ചിട്ടില്ല. ഇപ്പോള്‍ ശബരീനാഥിനെ അനുസ്മരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകനും നടനുമായ രാജേഷ് ഹെബ്ബാര്‍.
രാജേഷ് ഹെബ്ബറിന്റെ കുറിപ്പ്,പ്രിയപ്പെട്ട ശബരി,വളരെയധികം വേദനിക്കുന്നതിനാല്‍ ഒന്നും പറയേണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്.പക്ഷേ നിങ്ങള്‍ ഒരു സഹപ്രവര്‍ത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ്.നമ്മള് നടന്മാര് ഒരു അടയാളം ഇടാന്‍ പരിശ്രമിക്കുന്നു, അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും ജീവിക്കുന്നു.നിന്റെ അഭിനിവേശവും അര്‍പ്പണബോധവും ദയയും കഴിവും എന്നെന്നും ഓര്‍മിക്കപ്പെടും.നിന്റെ കഥാപാത്രങ്ങളിലൂടെ,നിന്റെ സുഹൃത്തുക്കളും സഹപ്രവര്ത്തകരുമാകാന് ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കും..ഞാന്‍ വിട പറയില്ല.നിന്റെ സൗഹൃദത്തിനും നീ തന്ന ഓര്‍മകള്‍ക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...