Malayalam
ബിഗ്‌ബോസ് വീട്ടിൽ ആക്ടീവല്ലാതെ മണിക്കുട്ടൻ, കാരണം കണ്ടെത്തി പ്രേഷകർ സൂര്യ പണി പറ്റിച്ചു?
ബിഗ്‌ബോസ് വീട്ടിൽ ആക്ടീവല്ലാതെ മണിക്കുട്ടൻ, കാരണം കണ്ടെത്തി പ്രേഷകർ സൂര്യ പണി പറ്റിച്ചു?
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും മണിക്കുട്ടനെ പോലൊരു മത്സരാര്‍ത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. നടനെന്ന നിലയില്‍ പരിചതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെ മണിക്കുട്ടനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇതോടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനവും നിലപാടുകളിലെ വ്യക്തതയുമാണ് മണിക്കുട്ടനെ താരമാക്കിയത്.
വീക്ക്‌ലി ടാസ്‌ക്കുകളിലായിരുന്നു മണിക്കുട്ടന്‌റെ ശ്രദ്ധേയ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടത്. മറ്റ് മല്‍സരാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ടാസ്‌ക്കിലൂടെ രസിപ്പിക്കാന്‍ മണികുട്ടന് സാധിച്ചിരുന്നു. കൂടാതെ ബിഗ് ബോസ് ഹൗസിലെ സൈലന്റ് ഗെയിമറെന്ന് എല്ലാവരും വിശേഷപ്പിച്ച താരം കൂടിയാണ് മണിക്കുട്ടന്‍.
റീഎന്‍ട്രിക്ക് ശേഷവും ബിഗ് ബോസില്‍ വീണ്ടും ആക്ടീവായിരുന്നു നടന്‍. എന്നാല്‍ ഫൈനലിലേക്കുളള ആദ്യ അവസരമായ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മണിക്കുട്ടന് സാധിച്ചിരുന്നില്ല. അനൂപ്, റംസാന്‍, ഡിംപല്‍ ഉള്‍പ്പെടെയുളളവരാണ് ഈ ടാസ്‌ക്കില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. പോയിന്‌റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നതും ഇവര്‍ തന്നെയാണ്.
അതേസമയം കുറച്ച് ദിവസമായി ഒരു സന്തോഷമില്ലായ്മ മണിക്കുട്ടന്റെ മുഖത്ത് കാണാന്‍ ഉണ്ട് എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ധന എന്ന പ്രേക്ഷകനാണ് കുറിപ്പുമായി എത്തിയത്. മനസിലെ വിഷമങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ മണിക്കുട്ടന് കുറച്ച് ആശ്വാസം ഉണ്ടാകും എന്നും പോസ്റ്റില്‍ പറയുന്നു.
മണികുട്ടന്റെ മൂഡ് ഓഫിന് കാരണം സൂര്യ ഹൗസിൽ നിന്ന് പോയത് കൊണ്ടാണോയെന്നും സോഷ്യൽ മീഡിയ സംശയിക്കുന്നു
പക്ഷെ, ഇപ്പോള്‍ അവിടെ മണിക്കുട്ടന് വിശ്വസിക്കാന്‍ പറ്റുന്ന നല്ലൊരു സുഹൃത്ത് ഇല്ല, ഉണ്ടായിരുന്ന ഒരാള്‍ ഇപ്പോള്‍ പരദൂഷണം പറയാന്‍ മാത്രം ആണ് അടുത്ത് വരുന്നത്. പ്രതിസന്ധികള്‍ എല്ലാം മാറി ബിഗ്ഗ്ബോസ് വീണ്ടും തുടങ്ങുമ്പോള്‍ മണിക്കുട്ടന്‍ പഴയ പോലെ ചിരിച്ച് കളിച്ച് ടാസ്‌ക് അടിപൊളി ആയി ചെയ്ത് സന്തോഷമായി നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു, എന്നാണ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം ബിഗ് ബോസ് ഇനി ആരംഭിക്കുകയാണെങ്കില്‍ മണിക്കുട്ടന്‍ വീണ്ടും ആക്ടീവാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. മുന്‍പ് ടാസ്‌ക്കുകളിലെല്ലാം കാഴ്ചവെച്ച പ്രകടനം മണിക്കുട്ടന് ഇനിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വോട്ടിന്‌റെ കാര്യത്തില്‍ എല്ലാം മണിക്കുട്ടന്‍ എപ്പോഴും മുന്നില്‍ എത്താറുണ്ട്. പ്രേക്ഷക പിന്തുണയ്‌ക്കൊപ്പം ഷോയിലെ മികച്ച പ്രകടനം കൂടി പരിഗണിച്ചാണ് വിന്നറെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ മണിക്കുട്ടന്‍ ഒന്നാം സ്ഥാനം നേടുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.
