Connect with us

ടീച്ചറുടെ പിൻഗാമി, കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി; ആശംസകളുമായി സിനിമ ലോകം

Malayalam

ടീച്ചറുടെ പിൻഗാമി, കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി; ആശംസകളുമായി സിനിമ ലോകം

ടീച്ചറുടെ പിൻഗാമി, കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി; ആശംസകളുമായി സിനിമ ലോകം

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.

ആരോഗ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വീണ ജോർജിന് അഭിനന്ദനവുമായി സിനിമ ലോകം. അജു വർഗീസ്, റിമ കല്ലിങ്കൽ തുടങ്ങി നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

‘ടീച്ചറുടെ പിൻഗാമി. കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി. ആറന്മുളയുടെ സ്വന്തം വീണാജോർജ്‌. എം എസ് ഫിസിക്സ്, ബി. എഡ് എന്നിവയിൽ റാങ്കോടെ വിജയം. ഇന്ത്യാവിഷൻ, മനോരമ, കൈരളി, റിപ്പോർട്ടർ, ടിവി ന്യൂ ചാനലുകളിൽ 16 വർഷത്തോളം പ്രവർത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവർത്തക. കേരളസാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകൾ’, അജു വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘ആരോഗ്യമന്ത്രി വീണ ജോർജിന് എല്ലാവിധ ആശംസകളും. പ്രളയ ദുരിതാശ്വാസ പ്രവർത്തന സമയത്തെ നിങ്ങളുടെ ശക്തമായ നേതൃത്വപാടവം ഓർക്കുന്നു’, റിമ കല്ലിങ്കൽ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top