Malayalam
‘ഞങ്ങളെ കൊന്ന് കൊലവിളിച്ചു’ സോഷ്യൽ മീഡിയയെ വിമർശിച്ച് മനോജ്കുമാർ !
‘ഞങ്ങളെ കൊന്ന് കൊലവിളിച്ചു’ സോഷ്യൽ മീഡിയയെ വിമർശിച്ച് മനോജ്കുമാർ !
ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. അഭിനയ തിരക്കുകള്‍ക്കിടെയിലും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും പതിവായി മകനുമൊത്ത് വിശേഷങ്ങൾ പങ്കുവച്ച് മനോജ് ആരാധകർക്കിടയിൽ സജീവമാകാറുണ്ട്. കുറച്ചുദിവസം മുന്‍പ് ആരാധകരെ കണ്ണീരിലാഴ്ത്തിയ ദുഃഖവാർത്ത പങ്കുവച്ചായിരുന്നു മനോജ് എത്തിയത്. ഭാര്യയും ആരാധകരുടെ ഇഷ്ട നടിയുമായ ബീന ആന്റണിയ്ക്ക് കോവിഡ് പോസിറ്റീവായ വിവരമായിരുന്നു മനോജ് കുമാര്‍ യൂടൂബ് വീഡിയോയിലൂടെ അറിയിച്ചത്.
“എന്റെ ബീന ഹോസ്പ്റ്റലില്‍..കോവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു നടന് ഈ വീഡിയോ പങ്കുവച്ചത്.. വീഡിയോ പങ്കുവച്ചയുടൻ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയുണ്ടായി. പിന്നാലെ ഓൺലൈൻ മാധ്യമങ്ങളും വലിയ തോതിൽ വർത്തയാക്കിയിരുന്നു.
എന്നാൽ, ഇപ്പോൾ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മനോജ് . യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മനോജ് കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. മാനൂസ് വിഷൻ എന്ന മനോജ് കുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യൽ മീഡിയയോട് ഒരു വാക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യ ഈ ശനിയാഴ്ച(മേയ് 15) ന് ഡിസ്ചാര്‍ജ്ജ് ആവുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് നടന് എത്തിയത്. ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല, ഞങ്ങള്‍ നോക്കിയപ്പോ നെഗറ്റീവ് ആണ് എന്ന് ഡോക്ടര്‍ അറിയിച്ചത് നടന് പറഞ്ഞു. ഇനി ശനിയാഴ്ച ഒരു തവണ കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ്ജ് ആക്കാമെന്ന് അവര്‍ അറിയിച്ചു.
എല്ലാം ദൈവാധീനമാണെന്ന് മനോജ് പറഞ്ഞു.ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു ബീന പോയൊരു കണ്ടീഷന്‍ വെച്ചാണെങ്കില്‍ 15 -20 ദിവസം ഒകെ കിടക്കണം എന്ന്. പക്ഷെ കേവലം ഒമ്പത് ദിവസം കൊണ്ട് പരിപൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ കഴിഞ്ഞു.
ഇതിനിടയില്‍ എനിക്ക് സങ്കടമുണ്ടായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ വാര്‍ത്തകളെ കുറിച്ച് മനോജ് പരാമർശിച്ചത് . ഞാന്‍ ആ വീഡിയോ ഒരു ബോധവല്‍ക്കരണത്തിന് വേണ്ടി ഇട്ടതാണ്. പക്ഷേ, ചില മീഡിയകള്‍ ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് വാര്‍ത്തകള്‍ കൊടുത്തു. മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ പലതരം ഹെഡിങ്ങുകള്‍ കൊടുത്തു. ഇത് എനിക്ക് കുറെപേര് അയച്ചുതന്നിരുന്നു. പലരും എന്നെ വിളിയോട് വിളികളായിരുന്നു.
ചിലര്‍ക്ക് എന്നെ വിളിക്കാന്‍ പേടിയായിരുന്നു. കാരണം അത്രയ്ക്കും സീരിയസ് കണ്ടീഷനാണെന്ന് കരുതി. ഞാന്‍ എന്റെ വീഡിയോയില്‍ ഒരു പോസിറ്റീവ്നെസ് മാത്രമാണ് പറഞ്ഞത്. ഞാന്‍ പിന്നിട്ട കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഞാനൊന്ന് കരഞ്ഞുപോയി. ഇതെല്ലാം നമ്മുടെ ഇഷ്ടപ്പെട്ടവരുടെ മുന്പില് വെച്ച് പറയുമ്പോള്‍ നമ്മള് അറിയാണ്ടൊന്ന് വിതുമ്പിപോവും. നമ്മള് അങ്ങനത്തെ ഒരു സ്റ്റേജില്‍ കൂടി കടന്നുവന്നവരാണ്.
ആ കരച്ചിലിനെ പോലും ചിലര്‍ വളച്ചൊടിച്ചു. ആ വീഡിയോ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും ജനങ്ങളിലേക്ക് എത്തുമെന്ന്. കാണുന്ന കുറച്ചുപേരെങ്കിലും അതിന്റെ തീവ്രത ഒന്നറിഞ്ഞ് അല്ലെങ്കില്‍ അലസത പാടില്ല, അശ്രദ്ധ പാടില്ല അതൊന്ന് അറിഞ്ഞോട്ട് എന്ന് വെച്ച് ഞാന്‍ പുറത്തുവിട്ടതാണ് .
കാരണം മൂന്ന് ദിവസം ഞാന്‍ അനുഭവിച്ചു. ഇനി ആര്‍ക്കും അതുപോലൊരു അവസ്ഥ വരരുതെ എന്ന് വിചാരിച്ച് ഇട്ടതാണ്. ഇനി ഇതുപോലെ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും നടന് വീഡിയോയില്‍ പറയുന്നുണ്ട്.
ABOUT MANOJ KUMAR
