Malayalam
വ്യാജകാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യല്ലേ.. പ്ലീസ്..ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, കണ്ണീരോടെ സൂര്യയുടെ അമ്മ ചേർത്ത് നിർത്തി ആരാധകർ
വ്യാജകാരണം ഉണ്ടാക്കി ടോര്‍ച്ചര്‍ ചെയ്യല്ലേ.. പ്ലീസ്..ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, കണ്ണീരോടെ സൂര്യയുടെ അമ്മ ചേർത്ത് നിർത്തി ആരാധകർ
ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണിക്കുട്ടനെയും സൂര്യയെയും കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവുകയാണ്.
ചില സോഷ്യല്‍ മീഡിയ പേജുകളിൽ മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചിരുന്നു. മണിക്കുട്ടന് സൂര്യയേക്കാള്‍ പ്രായം ഉണ്ടെന്ന് തോന്നിക്കാനായി, നടന് 39 വയസ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്.
ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവും കൂടിയായ അരവിന്ദ് കൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു
ഇപ്പോൾ ഇതാ സൂര്യയുടെ അമ്മയുടെതായി വന്ന ശബ്ദ സംഭാഷണത്തിന്‌റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ഞങ്ങളുടെ പേരില്‍ വ്യാജകാരണം ഉണ്ടാക്കി ഞങ്ങളെ ടോര്‍ച്ചര്‍ ചെയ്യല്ലെ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സൂര്യയുടെ അമ്മ എത്തിയിരിക്കുന്നത്. ഈ മണിക്കുട്ടന്‌റെ പ്രായം സംബന്ധിച്ചുളള പരാമര്‍ശങ്ങളൊന്നും ഞാന്‍ അറിഞ്ഞിട്ടുപോലുമില്ലെന്ന് സൂര്യയുടെ അമ്മ പറയുന്നു.. ഞാന്‍ സൂര്യയുടെ അമ്മയാണ്, ഞാന്‍ ഇതിനെ കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ഇപ്പോ മണിക്കുട്ടന് എത്ര പ്രായമായാലും എന്‌റെ മകള്‍ക്ക് എത്ര പ്രായമായാലും എനിക്ക് ഒരു പ്രശ്‌നവുമില്ല.
ഇപ്പോ സൂര്യ മണിക്കുട്ടനേക്കാള്‍ മൂത്തതാണെങ്കിലും മണിക്കുട്ടന്‍ സൂര്യയേക്കാള്‍ മൂത്തതാണെങ്കിലും ഞാനെന്തിനാണ് പറയണത്, സൂര്യയുടെ അമ്മ ചോദിക്കുന്നു. സൂര്യക്കും വിഷമമില്ല എനിക്കും ഭര്‍ത്താവിനും പ്രശ്‌നമില്ല. ഇപ്പോ മണിക്കുട്ടന്‌റെയും വ്യാജ പാസ്‌പോര്‍ട്ട് ആണെന്ന് ആണല്ലോ പറയുന്നേ. ഞങ്ങളെ ദയവുചെയ്ത് ഇതില്‍ നിന്നും ഒന്ന് മോചിപ്പിച്ചു തരണം. ഞങ്ങളുടെ പേരില്‍ ഒരു വ്യാജ കാരണം ഉണ്ടാക്കി ഞങ്ങളെ ടോര്‍ച്ചര്‍ ചെയ്യല്ലെ പ്ലീസ് സൂര്യയുടെ അമ്മ പറഞ്ഞു.
അതേസമയം ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ വെറുതെ വിടൂവെന്നും അതൊന്നും കേള്‍ക്കാന്‍ പോവണ്ട അമ്മ, വിവരം ഇല്ലാത്തവര്‍ എന്തും പറഞ്ഞോട്ടെ എന്നുമാണ് മറ്റു കമന്റുകള്‍.
