Malayalam
മണിക്കുട്ടനെ പാവയാക്കി സൂര്യ, റിതുവിനെ പൂളിലിറക്കി രമ്യ, ഇനി ബിഗ് ബോസ് വീട്ടിൽ ആകാംഷയുടെ നിമിഷങ്ങൾ !
മണിക്കുട്ടനെ പാവയാക്കി സൂര്യ, റിതുവിനെ പൂളിലിറക്കി രമ്യ, ഇനി ബിഗ് ബോസ് വീട്ടിൽ ആകാംഷയുടെ നിമിഷങ്ങൾ !
ബിഗ് ബോസ് മൂന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ രസകരമായ ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി കൊടുക്കുന്നത്. ഇതുവരെയുണ്ടായ ബിഗ് ബോസ് വീക്ക്‌ലി ടാസ്‌ക്കുകളെല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ പതിമൂന്നാമത്തെ ആഴ്ചയിൽ എത്തിനിൽക്കുകയാണ് ബിഗ് ബോസ് സീസൺ ത്രീ. ഇപ്പോൾ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കാണ് പാവക്കൂത്ത്.
മല്‍സരാര്‍ത്ഥികള്‍ക്കെല്ലാം നന്നായി പെര്‍ഫോം ചെയ്യാനുളള അവസരമാണ് ബിഗ് ബോസ് ഈ ടാസ്‌ക്കിലൂടെ നല്‍കുന്നത്. വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ പിന്നീട് ക്യാപ്റ്റന്‍സിക്കായുളള മല്‍സരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെടാറുണ്ട്.
പുതിയ പാവക്കൂത്ത് ടാസ്കിൽ കുട്ടികളുടെ ഗ്രൂപ്പ്, പാവകളുടെ ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രുപ്പുകളായി തിരിഞ്ഞാണ് മല്‍സരം നടക്കുന്നത് . മെന്‌റലി അല്ലെങ്കില്‍ ഫിസിക്കലി കുട്ടികളുടെ ഗ്രൂപ്പ് പാവ ഗ്രൂപ്പിനെ പുറത്താക്കണം എന്നതാണ് ടാസ്‌ക്കിൽ പറയുന്നത് . ഇതില്‍ മണിക്കുട്ടന്‍, റംസാന്‍, റിതു, അനൂപ് എന്നിവര്‍ ഒരു ടീമും നോബി, രമ്യ, സായി, സൂര്യ എന്നിവര്‍ ഒരു ടീമായും നിന്നാണ് ടാസ്‌ക്ക്.
കഴിഞ്ഞ ദിവസം മണിക്കുട്ടന്‌റെ ടീം കുട്ടികളുടെ ഗ്രുപ്പും, നോബിയുടെ ടീം പാവ ഗ്രൂപ്പും ആയി നിന്നാണ് കളിച്ചത്. രസകരമായിരുന്നു മല്‍സരാര്‍ത്ഥികളുടെ ഇന്നലത്തെ പെര്‍ഫോമന്‍സ്. എന്നാല്‍ ആരെയും ക്വിറ്റ് ചെയ്യിപ്പിക്കാന്‍ കുട്ടികളുടെ ഗ്രൂപ്പിന് സാധിച്ചിരുന്നില്ല. അതേസമയം ഇന്ന് മണിക്കുട്ടന്റെ ടീമാണ് പാവ ഗ്രൂപ്പായി കളിക്കുക.
വീക്ക്‌ലി ടാസ്‌ക്ക് പുതിയ എപ്പിസോഡിന്‌റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യയുടെ പാവയായാണ് മണിക്കുട്ടന്‍ ഇന്ന് ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്. ഇന്നലെ സൂര്യ മണിക്കുട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. മണിക്കുട്ടന്‌റെ പുറത്ത് കയറി സൂര്യ ആന കളിക്കുന്നതൊക്കെ പുതിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
മണിക്കുട്ടനെ സ്വന്തം പാവയെ പോലെ കൊണ്ടുനടന്ന് കളിക്കുകയാണ് സൂര്യ. കൂടാതെ മണിക്കുട്ടന്‌റെ കൈപിടിച്ച് ഹൗസിനുളളിലൂടെ നടക്കുന്ന സൂര്യയെയും വീഡിയോയിൽ കാണിക്കുന്നുണ്ട് . ഇതിനിടെ റിതുവിനോടുളള ദേഷ്യം തീര്‍ക്കുന്ന രമ്യയെയും കാണാം . റിതുവിനെയാണ് തന്‌റെ പാവയായി രമ്യ തിരഞ്ഞെടുത്തത്. റിതുവിന്‌റെ മുഖത്ത് രമ്യ മേക്കപ്പ് ചെയ്യുന്നതും പിന്നെ പൂളില്‍ ഇറക്കുന്നതുമൊക്കെ ബിഗ് ബോസിന്‌റെ പുതിയ വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ ദിവസം ആരെയാണ് പാവയാക്കേണ്ടതെന്ന് രമ്യയും സായിയുമെല്ലാം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് സായി തന്നെയാണ് രമ്യയോട് റിതുവിനെ എടുക്കാനും ഞാന്‍ റംസാനെ എടുത്തോളാമെന്നും പറഞ്ഞത്. പാവ ടീമിനെ മാക്‌സിമം പ്രകോപിപ്പിച്ച് പുറത്താക്കണമെന്ന് തീരുമാനിച്ചാണ് സായിയുടെ ടീം ഇന്ന് എത്തുന്നത്.
കഴിഞ്ഞ എപ്പിസോഡില്‍ റിതുവും രമ്യയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. കിച്ചണ്‍ ഏരിയയില്‍ നില്‍ക്കുന്ന സമയത്താണ് റിതുവിനോട് ചൂടായി രമ്യ സംസാരിച്ചത്. പലതവണ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ് രമ്യ എടുത്തിടുന്നതെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ അപ്പോള്‍ പറയണമായിരുന്നു എന്നുമായിരുന്നു രമ്യയ്ക്ക് റിതു മറുപടി കൊടുത്തത്.
പിന്നാലെ രമ്യ പറയുന്നത് കേട്ടുനില്‍ക്കാതെ അവിടെ നിന്നും പോവുകയായിരുന്നു റിതു. ഈ സംഭവം കൂടി ചേർത്തു വായിക്കുമ്പോൾ രമ്യ വളരെ ബുദ്ധിപരമായിട്ടാണ് റിതുവിനെ പാവയാക്കിയിരിക്കുന്നത്.
about bigg boss
