Malayalam
ഹാജീ മസ്താന് സലാമ് വെയ്ക്കും..വീരന് പാപ്പന് ”ഷാജീ ” പാപ്പന്… ആറ്റം ബോംബും ചീറിപോകും; പരിഹാസവുമായി എം എ നിഷാദ്
ഹാജീ മസ്താന് സലാമ് വെയ്ക്കും..വീരന് പാപ്പന് ”ഷാജീ ” പാപ്പന്… ആറ്റം ബോംബും ചീറിപോകും; പരിഹാസവുമായി എം എ നിഷാദ്
കെ എം ഷാജി എംഎല്‍എയെ പരിഹസിച്ച് സംവിധായകന് എം എ നിഷാദ്. ഷായീ സാഹിബിനെ കുറിച്ചുള്ള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍ എന്തോക്കെയായിരുന്നു എന്നും ഇപ്പോള്‍ എന്തായി എന്നും നിഷാദ് ചോദിക്കുന്നു. ഷായീയുടെ വീര കഥകള്‍ ഒരോന്നായി മാലോകരറിയുകയാണ്. കൊറോണ മൂക്കിന്റെയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അല്‍പ്പം രാഷ്ട്രീയം പറയാം. ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏല്‍ക്കില്ലെന്നും നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
”ഹാജീ മസ്താന് സലാമ് വെയ്ക്കും..
വീരന് പാപ്പന് ”ഷാജീ ” പാപ്പന്… ആറ്റം ബോംബും ചീറിപോകും..
ഐറ്റം തന്നെ ഷായീ പാപ്പന്”
ഹോ…എന്തൊക്കെയായിരുന്നു ? ഷായീ സാഹിബിനെ കുറിച്ചുളള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍…
ഇപ്പോള്‍ എന്തായീ ? ഷായീയുടെ വീര കഥകള്‍ ഒരോന്നായി മാലോകരറിയുന്നു…
കൊറോണ മൂക്കിന്റ്റയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അല്പം രാഷ്ട്രീയം പറയാം…പക്ഷെ പഴയ കേട്ട് തഴമ്ബിച്ച അടവുകളും,സ്ഥിരം പല്ലവിയുമൊന്നും,ഇനി വിലപോവില്ല…ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏല്‍ക്കില്ല എന്ന് സാരം…
അപ്പോള്‍ എങ്ങനാ ? ഇതൊരു ഇസ്യൂ ആക്കുകയല്ലേ…?
കൊണ്ടോട്ടി അബു,അസര്‍പ്പ് പച്ചപ്പട,എന്നീ ഷായി ഫാന്‍സിന് പച്ചപ്രണാമം….
